( truevisionnews.com ) കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾക്ക് ആരാധകർ ഏറെയാണ്. പ്രകൃതി ഭംഗി ആസ്വദിച്ച് ചെലവ് കുറഞ്ഞ പാക്കേജ് എന്നത് തന്നെയാണ് ബജറ്റ് സെൽ യാത്രകളുടെ പ്രത്യേകത. കോട്ടയം ബജറ്റ് ടൂറിസം സെൽ ഇതാ ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ്. മാമലക്കണ്ടം, മാങ്കുളവും ആനക്കുളവും വഴി ലക്ഷ്മി എസ്റ്റേറ്റിൽ എത്തി, ജംഗിൾ സഫാരിയും നടത്തി പെരിയാറിൽ ബോട്ടിങിനും അവസരമൊരുക്കുന്ന യാത്രമാണ് സെൽ അവതരിപ്പിച്ചിരിക്കുന്നത്.
കോട്ടയം കെ എസ് ആർ ടിസി ഡിപ്പോയിൽ നിന്നും രാവിലെ യാത്ര ആരംഭിക്കും. യാത്രയിൽ മാമലക്കണ്ടം തന്നെയാണ് പ്രധാന ആകർഷണം. കുട്ടമ്പുഴയിൽ നിന്ന് 12 കിമി ദൂരം സഞ്ചരിച്ചാൽ കാടിന് നടുവിലെ അതിമനോഹര ഗ്രാമമായ മാമലക്കണ്ടത്ത് എത്തും. നഗരത്തിലെ ബഹളങ്ങളിൽ നിന്നൊക്കെ വിട്ടുമാറി നിൽക്കുന്ന ഈ ഗ്രാമം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ്.
കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം മാമലക്കണ്ടത്തിന് ഭംഗി പകരുന്നു. മാങ്കുളമാണ് യാത്രയിലെ മറ്റൊരു കൗതുക കാഴ്ച. തേയിലത്തോട്ടങ്ങളുടേ പച്ചപ്പും വനത്തിന്റെ വന്യതയുമെല്ലാം കൂടിച്ചേർന്ന് നിൽക്കുന്ന പ്രകൃതിയൊരുക്കിയ അത്ഭുത ഗ്രാമം തന്നൊണ് മാങ്കുളം. ആനകളുടെ വിഹാര കേന്ദ്രം കൂടിയാണിത്. ഇവ വെള്ളം കുടിക്കാനെത്തുന്ന പുഴയും അതിമനോഹരമായ ഏഴെട്ടു വെള്ളച്ചാട്ടങ്ങളും മാങ്കുളത്ത് ഉണ്ട്.
പുറം ലോകവുമായി അടുത്ത് ബന്ധമില്ലാത്ത ആദിവാസി ഗോത്ര വിഭാഗങ്ങളും ധാരാളമുണ്ടിവിടെ. ആനകൾ വെള്ളം കുടിക്കാൻ വരുന്ന ആനക്കുളമാണ് പാക്കേജിലെ വേറൊരു കാഴ്ച. ഇവിടെ പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് കാടാണ്. ഇവിടേക്ക് ആനകൾ വെള്ളം കുടിക്കാനായി എത്താറുണ്ട്. ആനക്കുളത്തിന്റെ കാഴ്ചകൾ ആവോളം ആസ്വദിച്ചാൽ കാട്ടരുവികളും പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടവും പീച്ചാട് വെള്ളച്ചാട്ടവും കണ്ട് ലക്ഷ്മി എസ്റ്റേറ്റിലൂടെ കിടിലനൊരു ജംഗിൾ സഫാരി നടത്താം. പെരിയാറിൽ ബോട്ടിംഗിനും പാക്കേജിൽ അവസരം ഉണ്ട്.
നവംബർ 13 ന് തുടങ്ങുന്ന യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് 9188456895, 8547832580,8547564093 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
#travel #Mamalakand #low #cost #ksrtc