( truevitionnews.com ) ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളം ഏകദേശം 80 ശതമാനം സ്ഥലങ്ങൾക്കും ചേർന്ന് ഇന്ത്യൻ റെയിൽവേ സർവ്വീസ് നടത്തുന്നുണ്ട്. കണക്കുപ്രകാരം ഏകദേശം 23 ദശലക്ഷം യാത്രക്കാർ ഒരു ദിവസം ശരാശരി ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നുണ്ട്. അതു കൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് ഇത്.

ഇന്ത്യൻ റെയിൽവേയുടെ കൃത്യമായ നടത്തിപ്പിന് ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി നിഷ്കർഷിക്കുന്ന ചില നിയമങ്ങളുണ്ട്. അത് കൃത്യമായി പാലിച്ചില്ലെങ്കിൽ ശിക്ഷയും പിഴയും അനുവദിക്കുന്നതിന് ഇന്ത്യൻ റെയിൽവേയ്ക്ക് അധികാരമുണ്ട്. ശിക്ഷയും പിഴയും വാങ്ങുന്നതിനേക്കാൾ നല്ലത് നിയമങ്ങൾ പാലിക്കുന്നതല്ലേ.
യാത്രക്കാർ പാലിച്ചിരിക്കേണ്ട ചില അടിസ്ഥാന നിയമങ്ങളിൽ ആദ്യത്തേത് അലാം ചെയിൻ വലിക്കുന്നത് സംബന്ധിച്ചാണ്. മെഡിക്കൽ എമർജൻസി, യാത്രക്കാരുടെ സുരക്ഷ, അപകടങ്ങൾ തുടങ്ങിയ കാരണങ്ങൾക്ക് ചെയിൻ വലിക്കാം.എന്നാൽ സ്വകാര്യ ആവശ്യങ്ങൾക്കോ മറ്റോ ട്രെയിൻ ചെയിൻ വലിച്ച് പിടിക്കപ്പെട്ടാൽ തക്കതായ ശിക്ഷ ലഭിക്കും.
സ്ലീപ്പർ ട്രെയിനിൽ മിഡിൽ ബെർത്ത് ഓപ്പൺ ചെയ്ത് ഉപയോഗിക്കാനുള്ള സമയം രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ്. പകൽ സമയത്ത് മറ്റ് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്ന വിധത്തിൽ ഇത് കിടക്കാനായി ഉപയോഗിക്കാൻ പാടില്ല എന്നതാണ് നിയമം.
രാത്രി 10 മണിയ്ക്ക് ശേഷം ഉറങ്ങാൻ കിടക്കുന്ന യാത്രക്കാർക്ക് മറ്റു യാത്രക്കാർ യാതൊരു ശല്യവും ഉണ്ടാക്കരുത് എന്നത് ഇന്ത്യൻ റെയിൽവേയിൽ കർശനമാണ്. രാത്രി 10 മണിയ്ക്ക് ശേഷം ടി ടി ഇ ടിക്കറ്റ് ചെക്കിങ്, ഫോണിൽ പാട്ട് വയ്ക്കുക, ഉറക്കെ സംസാരിക്കുക തുടങ്ങിയവ പരാതിപ്പെട്ടാൽ നടപടിയെടുക്കും.
യാത്രക്കിടയിൽ ഇറങ്ങേണ്ട സ്റ്റോപ്പ് മാറ്റാൻ സാധിക്കും എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഉദാഹരണത്തിന് കണ്ണൂരിൽ നിന്ന് ഒരാൾ തൃശ്ശൂരിലേക്ക് ടിക്കറ്റെടുക്കുകയും, പെട്ടന്ന് യാത്ര എറണാകുളത്തേക്ക് മാറ്റണമെങ്കിൽ ടിക്കറ്റ് ടി ടി ഇയെ കണ്ട് നിങ്ങൾക്ക് എക്സ്റ്റന്റ് ചെയ്യാം. അതേ ട്രെയിനിൽ യാത്ര തുടരുകയും ചെയ്യാം. എന്നാൽ റീഫണ്ട് ലഭിക്കില്ല എന്ന് മാത്രം.
#travel #train #passenger #know #rules
