( truevisionnews.com ) ഒറ്റക്ക് യാത്ര ചെയ്യാൻ ഇഷ്ടമുള്ളവർ ഒരുപാട് ഉണ്ടാകും എന്നാൽ പലപ്പോഴും സോളോ ട്രിപ്പുകൾ സ്ത്രീകൾ ഒഴിവാക്കും. സുരക്ഷയെ കുറിച്ച് പേടിച്ചാകും ആ യാത്ര ഒഴിവാക്കുക.
ആരെയും പേടിക്കാതെ, ഒന്നിനെയും ഭയക്കാതെ മനസ്സമാധാനത്തോടെ യാത്ര ചെയ്യാൻ പറ്റിയ രാജ്യമാണ് ജപ്പാൻ. ജാപ്പനീസ് സംസ്കാരം തന്നെ ദയയുടെയും ബഹുമാനത്തിന്റെയുമാണ്. കുറ്റകൃത്യങ്ങളും മറ്റ് തരത്തിലുള്ള ഉപദ്രവങ്ങളും ഇവിടെ വളരെ കുറവാണ്.
ട്രെയിൻ യാത്രകൾ വളരെ സുഗമമാണെന്ന് മാത്രമല്ല, സ്ത്രീകൾക്ക് മാത്രമായുള്ള വണ്ടികളുമുണ്ട്. ജപ്പാനിലെ ഏകാന്തയാത ആരംഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ടോക്കിയോ ആണ്. ആകാശം മുട്ടുന്ന കെട്ടിടങ്ങളും രാത്രികളുടെ സൗന്ദര്യവും മാത്രമല്ല, ബുള്ളറ്റ് ട്രെയിനിൽ കാട്ടോ വഴിയുള്ള യാത്ര ഫുജി പർവതത്തിന്റെ ഭംഗി കാണാൻ അവസരമൊരുക്കുന്നു.
വസന്തകാലത്ത് പെറി പൂക്കളാൽ ഭംഗിയുള്ള നഗരം പിങ്ക് നിറത്തിലായിരിക്കും. ഇത് വ്യത്യസ്തമായ ഒരു അനുഭവം യാത്രികർക്ക് സമ്മാനിക്കും. ചിലവ് കുറയ്ക്കണമെങ്കിൽ വെൻഡിങ്ങ്. മെഷിനുകൾ, 100 യെൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാം. തനിച്ചിരുന്ന് കഴിക്കുന്നത് ജപ്പാനിൽ ഒരു ആഘോഷമാണ്. റസ്റ്ററന്റുകളിൽ ഈറ്റ് എലോൺ സ്പേസ് വരെ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്.
എന്നാൽ പിന്നെ സോളോ ട്രിപ്പുകൾ സുരക്ഷയെ പേടിച്ച് ഒഴിവാക്കണ്ട. അടുത്ത യാത്ര ജപ്പാനിലേക്ക് തന്നെ പോകാം.
#country #where #travel #safely #alone