( truevisionnews.in ) ദിവസങ്ങളായി പെയ്യുന്ന മഴയ്ക്കൊപ്പം പ്രദേശത്ത് മൂടല്‍മഞ്ഞും നിറയുന്ന ഹൃദ്യമായ കാഴ്ച കാണേണ്ടത് തന്നെയാണ്. ഒപ്പം അപകടങ്ങള്‍ക്കും ഇത് കാരണമാകുകയാണ്. മൂടല്‍മഞ്ഞും മഴയും ആസ്വദിക്കാന്‍ ഒട്ടേറെ സഞ്ചാരികളാണ് പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്നത്.
കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ കൊടികുത്തി മുതല്‍ വണ്ടിപ്പെരിയാര്‍ വരെയും മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതല്‍ ഏലപ്പാറ വരെയുള്ള പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് നിറയും. കഴിഞ്ഞദിവസം ഇത്തരത്തിൽ കാഴ്ചകൾ കാണാൻ കൈലാസഗിരി മലമുകളില്‍ കയറിയ നാല് സഞ്ചാരികളെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
വഴുക്കലും പുല്‍മേടും കാട്ടുചെടിയും നിറഞ്ഞ മലകളിലൂടെ കടന്നുപോകുന്നത് ഏറെ അപകടം നിറഞ്ഞതാണ്. പരുന്തുംപാറയില്‍ എത്തിയ സഞ്ചാരികളും ഇത്തരത്തില്‍ മഞ്ഞില്‍ അകപ്പെട്ടിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്. മഞ്ഞ് നിറയുന്ന സമയത്ത് പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കാന്വേണ്ട മുന്നറിയിപ്പുകള്‍ വേണമെന്ന ആവശ്യം ശക്തമാണ്.
#travel #Peerumedu #prepared #dangers #along #with #lotofsight