#HEALTH | ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കാറുണ്ടോ നിങ്ങൾ...? എങ്കിലറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ...

#HEALTH | ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കാറുണ്ടോ നിങ്ങൾ...? എങ്കിലറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ...
Oct 2, 2023 11:18 AM | By Vyshnavy Rajan

(www.truevisionnews.com) ഭക്ഷണം എങ്ങനെ പാകം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. ഓരോ രീതിക്കും, അതിന്‍റേതായ ഗുണങ്ങളോ ദോഷങ്ങളോ മറ്റ് സവിശേഷതകളോ ഉണ്ടാകാം.

വെള്ളത്തിലിട്ട് വേവിക്കുക, എണ്ണ- നെയ്യ് പോലുള്ളവ ചേര്‍ത്ത് വഴറ്റിയോ വറുത്തോ എടുക്കുക, ആവിയില്‍ വേവിക്കുക- എന്നിങ്ങനെ പല രീതികളാണ് ഭക്ഷണം പാകം ചെയ്യുന്നതിനായി ഉള്ളത്.

ഇതില്‍ ഏറ്റവും ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നത് ആവിയില്‍ വേവിക്കുന്നതാണ്. പക്ഷേ എല്ലാ വിഭവങ്ങളും ഇങ്ങനെ ആവിയില്‍ വേവിക്കാൻ സാധിക്കില്ലല്ലോ!

പകരം ദിവസവും ആവിയില്‍ വേവിച്ച ഭക്ഷണം കാര്യമായി ഡയറ്റിലുള്‍പ്പെടുത്താൻ നമുക്ക് ശ്രമിക്കാവുന്നതാണ്. വെള്ളം തിളപ്പിച്ച് അതില്‍ നിന്ന് വരുന്ന ആവിയില്‍ ഭക്ഷണം വേവിച്ചെടുക്കുന്നതാണ് ആവിയില്‍ വേവിച്ചെടുക്കുന്ന രീതി.

ഇതൊരു പരമ്പരാഗത പാചകരീതി കൂടിയാണ്. പോച്ചിംഗ്, അതുപോലെ ബോയിലിംഗ് എന്നിങ്ങനെയുള്ള പാചകരീതികളുമായി സ്റ്റീമിംഗ് അഥവാ ആവിയില്‍ വേവിക്കല്‍ വളരെ വ്യത്യസ്തമാണ്.

അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ

ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാൻ ഈ രീതി വളരെ നല്ലതാണ്. പ്രത്യേകിച്ച് പച്ചക്കറികളില്‍ നിന്ന്. ഫഅരൈ ചെയ്തോ വെള്ളത്തിലിട്ട് വേവിക്കുകയോ ചെയ്യപുമ്പോള്‍ ഭക്ഷണങ്ങളിലെ പോഷകങ്ങള്‍ നല്ലൊരു വിഭാഗവും നഷ്ടപ്പെട്ടിരിക്കും.

ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. സ്പൈസസ്, എണ്ണ എല്ലാം കുറവാകുമ്പോള്‍ അത് സ്വാഭാവികമായും ദഹനത്തിന് നല്ലതായി വരുന്നു.

കൊളസ്ട്രോള്‍ വരാതിരിക്കാനുള്ള നല്ലൊരു ഹെല്‍ത്ത് ടിപ് കൂടിയാണ് ആവിയില്‍ വേവിച്ച ഭക്ഷണം പതിവാക്കുന്നത്. കൊളസ്ട്രോളുള്ളവരാണെങ്കില്‍ അത് നിയന്ത്രിക്കുന്നതിനും ഈ ഭക്ഷണരീതി സഹായിക്കും.

വറുക്കുമ്പോഴോ വേവിച്ച് തയ്യാറാക്കുമ്പോഴോ എല്ലാം ഭക്ഷണപദാര്‍ത്ഥങ്ങളുടെ തനത് ഭംഗിയും പൂര്‍ണതയും ഗുണവും എല്ലാം ഭാഗികമായി നഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ആവിയില്‍ വേവിച്ചെടുത്തവ, അതിന്‍റെ തനത് ഭംഗിയിലും പൂര്‍ണതയിലും ഗുണമേന്മയിലും കിട്ടുന്നു. സ്വാദും തനത് തന്നെയായിരിക്കും.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറെ അനുയോജ്യമായ പാചകരീതിയാണ് ആവിയില്‍ വേവിക്കുകയെന്നത്. എണ്ണയുടെ ഉപയോഗം കുറയുന്നത് തന്നെ ഇതില്‍ പ്രധാന കാരണം.

#HEALTH #you #steam #your #food...? #you #know #these #things #HEALTHTIPS

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories