#health | മുഖക്കുരു നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാണോ, എങ്കിൽ ഈ പാനീയം ഒന്നു കഴിച്ചുനോക്കൂ...

#health | മുഖക്കുരു നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാണോ, എങ്കിൽ ഈ പാനീയം ഒന്നു കഴിച്ചുനോക്കൂ...
Sep 28, 2023 04:15 PM | By MITHRA K P

(truevisionnews.com) സ്കിൻ സംബന്ധമായ പ്രശ്നങ്ങളിൽ ഏറ്റവുമധികം പേർ പരാതിപ്പെടുന്നൊരു പ്രശ്നമാണ് മുഖക്കുരു. സാധാരണഗതിയിൽ കൗമാരക്കാരിലാണ് ഏറെയും മുഖക്കുരു ഒരു പ്രശ്നമായി വരാറ്. കാര്യമായ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്ന പ്രായമായതിനാലാണ് കൗമാരക്കാരിൽ മുഖക്കുരു ഉണ്ടാകുന്നത്.

എന്നാൽ ആ പ്രായത്തിനപ്പുറവും പലരിലും മുഖക്കുരു കാണാറുണ്ട്. ഇതിന് പിന്നിൽ പല കാരണങ്ങളും ആകാം. ഇപ്പറഞ്ഞതുപോലെ ഹോർമോൺ പ്രശ്നങ്ങൾ, ചില അസുഖങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, പൊടി- ശുചിത്വമില്ലായ്മ, കോസ്മെറ്റിക്സിലെ രാസപദാർത്ഥങ്ങൾ, സ്ട്രെസ് എന്നിങ്ങനെ പല കാരണങ്ങളും മുഖക്കുരുവിലേക്ക് നയിക്കാം.

എന്തായാലും കാരണം മനസിലാക്കിയെങ്കിൽ മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരുവിന് പരിഹാരം കാണുന്നതിന് കഴിക്കാവുന്നൊരു 'ഹെൽത്തി' പാനീയം എന്താണെന്ന് നോക്കാം. സ്കിൻ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ചർമ്മത്തിൽ കൂടുതൽ കൊളാജൻ വരണം.

അതിന് പുറമെ ചർമ്മത്തിനെ വൃത്തിയാക്കാനും ഭംഗിയാക്കാനും സഹായിക്കുന്ന വൈറ്റമിൻ എ കൂടി ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്നു. മല്ലി, പനിനീർ പൂവിതളുകൾ, കറിവേപ്പില എന്നിവയാണ് ഈ പാനീയം തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ. മല്ലിയിലുള്ള ആൻറി-ഓക്സിഡൻറ്സും മറ്റ് ചില ചർമ്മത്തിലെ പാടുകളും അഴുക്കും നീക്കാൻ സഹായിക്കുന്നു.

അതുപോലെ തന്നെ കോശങ്ങളിൽ ജലാംശം പിടിച്ചുനിർത്തുന്നതിനും ചർമ്മം തിളക്കമുള്ളതാക്കുന്നതിനും മല്ലി പ്രയോജനപ്രദമാണ്. പനിനീർ പൂവിതളുകളാകട്ടെ, വൈറ്റമിൻ-എ, വൈറ്റമിൻ-സി എന്നിവയാലെല്ലാം സമ്പന്നമാണ്. ഇവയാകട്ടെ ചർമ്മത്തിൻറെ അഴകിനും ആരോഗ്യത്തിനും വേണ്ട ഘടകങ്ങളുമാണ്.

കറിവേപ്പില ചർമ്മത്തെ ബാധിക്കുന്ന അണുബാധകളോ മറ്റ് ചെറിയ കേടുപാടുകളോ പ്രതിരോധിക്കുന്നതിന് സഹായകമാണ്. കൂടാതെ വൈറ്റമിനുകളുടെ സ്രോതസും ഉണ്ട്. ഇനി എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നത് നോക്കാം. വളരെ ലളിതമാണ് ഇത് ചെയ്യാൻ. മൂന്ന് ചേരുവകളും കൂടി ഒന്നിച്ചിട്ട് അൽപം വെള്ളം തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചതിന് ശേഷം വാങ്ങിയെടുത്ത് അരിച്ച് വെള്ളം മാത്രം മാറ്റിയെടുക്കണം. ശേഷം കുടിക്കാവുന്നതാണ്.

#acne #problem #try #drink

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News