#rapecase | ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

#rapecase | ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Sep 28, 2023 03:02 PM | By Vyshnavy Rajan

ഭോപ്പാൽ : (www.truevisionnews.com) മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

സഹായത്തിനായി പെൺൻകുട്ടി എട്ട് കിലേമീറ്റർ നടന്നുവെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. 38കാരനായ ഓട്ടോ ഡ്രൈവർ രാകേഷാണ് അറസ്റ്റിലായത്.

ജീവൻ ഖേരിയിൽ നിന്നും പെൺകുട്ടി ഇയാളുടെ ഓട്ടോയിൽ കയറിയെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോയിൽ രക്തതുള്ളികൾ ക​ണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ കണ്ടെത്തിയ രക്തതുള്ളികൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള മൂന്ന് പേരിൽ ഒരാൾ ഓട്ടോ ഡ്രൈവറാണെന്നും പൊലീസ് അറിയിച്ചു.

എന്നാൽ, കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി സഹായം അഭ്യർഥിച്ച് നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

സഹായം അഭ്യർഥിച്ച പെൺകുട്ടിയെ പലരും ആട്ടിയോടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇത് വൈറലായതോടെ മധ്യ​പ്രദേശ് സർക്കാറിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

#rapecase #12-year-old #girl #raped #Ujjaini #Autodriver #arrested

Next TV

Related Stories
Top Stories