#health | മുടി തഴച്ച് വളരാനും മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഡയറ്റിൽ ഉൾപ്പെടുത്താം ഈ വിത്തുകൾ

#health | മുടി തഴച്ച് വളരാനും മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഡയറ്റിൽ ഉൾപ്പെടുത്താം ഈ വിത്തുകൾ
Sep 27, 2023 01:03 PM | By MITHRA K P

(truevisionnews.com) മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാവാം. കാലാവസ്ഥ, സ്ട്രെസ്, മോശം ഡയറ്റ്, ഉറക്കമില്ലായ്മ, ഹോർമോൺ വ്യതിയാനം, ചില ആരോഗ്യപ്രശ്നങ്ങൾ/ അസുഖങ്ങൾ, ചില മരുന്നുകൾ - അങ്ങനെ പല കാരണങ്ങൾ.

എന്തായാലും ഭക്ഷണമടക്കമുള്ള നമ്മുടെ ജീവിതരീതികൾ ആരോഗ്യകരമായ വിധത്തിൽ പുനക്രമീകരിക്കാനായാൽ ഒരു പരിധി വരെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടി വളർച്ച കൂട്ടുന്നതിനും സഹായകമായ ഡയറ്റ് ടിപ് എന്താണെന്ന് നോക്കാം.

സീഡ്സ് അഥവാ വിവിധയിനം വിത്തുകൾ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുകയാണെങ്കിൽ അത് മുടിയുടെ ആരോഗ്യത്തിന് മികച്ചതായിരിക്കും. ഇതാണ് പ്രധാനമായ ഡയറ്റ് ടിപ്. ഇനി ഏതെല്ലാം സീഡ്സ് ആണ് ഇങ്ങനെ കഴിക്കേണ്ടത് എന്നുകൂടി നോക്കാം.

ഫ്ളാക്സ് സീഡ്സ് - ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പന്നമായ ഫ്ളാക്സ് സീഡ്സ് മുടി വളർച്ച കൂട്ടാൻ ഏറെ സഹായിക്കുന്നു. മുടിക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും ഫ്ളാക്സ് സീഡ്സ് സഹായകമാണ്. ചിയ സീഡ്സ് - പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആൻറി-ഓക്സിഡൻറ്സ് എന്നിവയാലെല്ലാം സമ്പന്നമായ ചിയ സീഡ്സും മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.

അതുപോലെ മുടി പൊട്ടുന്നതും, മുടി ഡ്രൈ ആകുന്നതും തടയുന്നതിനും ഇത് സഹായകമാണ്. മത്തൻ കുരു - സിങ്ക് എന്ന ധാതുവിനാൽ സമ്പന്നമാണ് മത്തൻ സീഡ്സ്. സിങ്ക് മുടിയുടെ വളർച്ചയ്ക്കും മുടിക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നതിനുമെല്ലാം ഏറെ സഹായിക്കുന്ന ഘടകമാണ്. സൂര്യകാന്തി വിത്ത് - വൈറ്റമിൻ-ഇയുടെ നല്ലൊരു സ്രോതസാണ് സൂര്യകാന്തി വിത്തുകൾ.

തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനും അതുവഴി മുടിയുടെ വളർച്ച കൂട്ടുന്നതിനുമെല്ലാം സൂര്യകാന്തി വിത്തുകൾ സഹായിക്കുന്നു. ഇവയലടങ്ങിയിരിക്കുന്ന എസൻഷ്യൽ ഫാറ്റി ആസിഡുകളാകട്ടെ മുടിക്ക് കേടുപാടുകൾ സംഭവിക്കുന്നത് പ്രതിരോധിക്കുകയും ചെയ്യുന്നു. ഉലുവ - മുടിയടെ ആരോഗ്യപരിപാലനത്തിനായി ഏറ്റവുമധികം ഉപയോഗപ്പെടുത്തേണ്ട ഒന്നാണ് ഉലുവ.

വിവിധ വൈറ്റമിനുകൾ, പ്രോട്ടീൻ എന്നിവയാലെല്ലാം സമ്പന്നമാണ് ഉലുവ. ഇവയെല്ലാം തന്നെ മുടിക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനും മുടി വളർച്ച കൂട്ടുന്നതിനും ഒരുപോലെ സഹായകമാണ്. അതുപോലെ, മുടിയുടെ തിളക്കവും ഭംഗിയും വർധിപ്പിക്കുന്നതിനും ഉലുവ സഹായിക്കുന്നു.

#seeds #promote #hairgrowth #included #diet #solve #hairproblems

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News