#sexualassult | പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; എസ്.ഐക്ക് സസ്പെൻഷൻ

#sexualassult |  പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; എസ്.ഐക്ക് സസ്പെൻഷൻ
Sep 27, 2023 12:50 PM | By Kavya N

ഡൽഹി : (truevisionnews.com) പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ എസ്.ഐയെ സസ്‌പെൻഡ് ചെയ്തു.

സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് . തന്നെ ചിലർ ശല്യപ്പെടുത്തുന്നുണ്ടെന്നും വധഭീഷണി ഉണ്ടെന്നും ആരോപിച്ച് പരാതി നൽകാനെത്തിയതായിരുന്നു പെൺകുട്ടി. ജങ്ഹായ് പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് സബ് ഇൻസ്‌പെക്ടർ സുധീർ കുമാർ പാണ്ഡെയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്. സെപ്തംബർ 21ന് വൈകുന്നേരം ഇയാൾ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും .

പ്രതികളെ പിടികൂടാനെന്ന വ്യാജേന പരാതിക്കാരിയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. എന്നാൽ വഴിയിൽ വെച്ച് പെൺകുട്ടിക്ക് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽ വെച്ച് സബ് ഇൻസ്‌പെക്ടർ പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സരായ് മാമ്‌റേജ് പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ പാണ്ഡെയ്‌ക്കെതിരെ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി/എസ്ടി ആക്‌ട് പ്രകാരവും കേസെടുത്തു. നിലവിൽ പാണ്ഡെ ഒളിവിലാണ്.

#Dalitwoman #came #file #complaint #molested #Suspension #S.I

Next TV

Related Stories
Top Stories