#health | ഇഞ്ചി ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരല്ലേ നിങ്ങൾ, പ്രതിവിധിയുണ്ട്; ഇഞ്ചി ടോണിക്

#health | ഇഞ്ചി ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരല്ലേ നിങ്ങൾ, പ്രതിവിധിയുണ്ട്; ഇഞ്ചി ടോണിക്
Sep 26, 2023 05:26 PM | By MITHRA K P

(truevisionnews.com) രുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. വിവിധ അണുബാധകളെ ചെറുക്കുന്നതിനും നമ്മുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമെല്ലാം ഇഞ്ചി ഏറെ സഹായകമാണ്. ജലദോഷം, ചുമ, പല തരത്തിലുള്ള ദഹനപ്രശ്നങ്ങൾ എന്നിവയെ എല്ലാം ചെറുക്കുന്നതിനും ഇവയിൽ നിന്ന് പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതിനുമെല്ലാം ഇഞ്ചി സഹായിക്കുന്നു.

ഇതിനായി മിക്കവരും ആശ്രയിക്കുന്നത് ഇഞ്ചി ചായയെ ആണ്. ഇഞ്ചിച്ചായയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. എന്നാൽ ചിലരെങ്കിലും ഇഞ്ചിയിട്ട ചായ കഴിക്കാനിഷ്ടപ്പെടാത്തവരുണ്ട്. അതേസമയം ജലദോഷം- ദഹനപ്രശ്നങ്ങൾ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഇ‍ഞ്ചി കഴിക്കണമെന്നുമുണ്ടാകും.

ഇത്തരം സന്ദർഭങ്ങളിൽ ഇഞ്ചി ചായയ്ക്ക് പകരം കഴിക്കാവുന്നൊരു ആരോഗ്യകരമായ പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്നൊരു ഇഞ്ചി ടോണിക് ആണിത്. എങ്ങനെയാണിത് തയ്യാറാക്കുന്നതെന്ന് മനസിലാക്കാം. ആദ്യം ഒരു ബൗളിൽ രണ്ട് കപ്പ് വെള്ളമെടുക്കണം. ഇനിയിത് നല്ലതുപോലെ ഒന്ന് തിളപ്പിക്കുക.

ശേഷം ഒരിഞ്ച് വലിപ്പത്തിൽ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി, ഗ്രേറ്റ് ചെയ്ത് വച്ച ഇഞ്ചി ഇതിലിടണം. ഇനി വീണ്ടും ഇഞ്ചി ചേർത്ത വെള്ളം തിളപ്പിക്കണം. മൂന്നാല് മിനുറ്റ് നേരത്തേക്ക് തിളപ്പിക്കുമ്പോഴേക്കും രണ്ട് കപ്പ് വെള്ളമെന്നത് വറ്റി ഒരു കപ്പ് എന്ന നിലയിലേക്ക് എത്തിയിട്ടുണ്ടാകും. ഇത് അടുപ്പിൽ നിന്ന് ഇറക്കിവെച്ച് അര മുറി ചെറുനാരങ്ങ ഇതിലേക്ക് പിഴിഞ്ഞൊഴിക്കണം.

ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം തേനും കൂടി ചേർക്കാം. ഇത് ചൂടോടെ കഴിക്കേണ്ടതില്ല. ചൂടാറിയ ശേഷം കഴിക്കാവുന്നതാണ്. ഗ്യാസ് മൂലം വയർ വീർത്തുകെട്ടുന്ന അവസ്ഥയിലും അസിഡിറ്റിയും ദഹനക്കുറവുമുള്ള അവസ്ഥയിലുമെല്ലാം ഭക്ഷണത്തിന് മുമ്പായി അൽപം ഇഞ്ചി ടോണിക് കഴിക്കാവുന്നതാണ്.

എല്ലാവിധത്തിലുള്ള ദഹനപ്രശ്നങ്ങളെയും പരിഹരിക്കാൻ ഈ ടോണിക് സഹായകമാണ്. എന്നാൽ വയറിന് കാര്യമായ രോഗങ്ങളുള്ളവരാണെങ്കിൽ അതിൻറെ ഭാഗമായുണ്ടാകുന്ന ദഹനപ്രശ്നങ്ങൾക്ക് ഡോക്ടറെ കാണുന്നത് തന്നെയാണ് ഉചിതം.

#gingertea #drinker #remedy #Gingertonic

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News