(truevisionnews.com) മുഖത്തെ കറുത്ത പാടുകളും ചുളിവുകളും ചിലരെ അസ്വസ്ഥരാക്കാം. പല കാരണങ്ങൾ കൊണ്ടും മുഖത്തെ കറുത്ത പാടുകൾ ഉണ്ടാകാം. പ്രായമാകുമ്പോൾ മുഖത്ത് ചുളിവുകളും പാടുകളും വരാം.

മുഖത്തെ ഇത്തരം കറുത്തപാടുകളും ചുളിവുകളും അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ് പാക്കുകൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കടലമാവും ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
- മുട്ടയുടെ വെള്ളയിൽ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ കഴുകിക്കളയാം. മുഖത്തെ ചുളിവുകൾ മാറാൻ ഈ പാക്ക് സഹായിക്കും.
- അര കപ്പ് പപ്പായയും അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ മൂന്ന് തവണ ഇത് പരീക്ഷിക്കുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാൻ സഹായിക്കും.
- പകുതി പഴം, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.
- ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടേബിൾ സ്പൂൺ വെള്ളരിക്ക നീരും നാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഇതും മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖം സുന്ദരമാകാനും സഹായിക്കും.
അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തതിനു ശേഷം പാക്കുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
#darkspots #face #bothering #packs
