#AsianGames | ഏഷ്യൻ ഗെയിംസ്; ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ

#AsianGames | ഏഷ്യൻ ഗെയിംസ്; ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ
Sep 24, 2023 10:14 PM | By Vyshnavy Rajan

(www.truevisionnews.com) ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മ്യാന്മറിനെതിരെ 1-1 എന്ന നിലയിൽ സമനില പിടിച്ചതോടെയാണ് ഇന്ത്യ പ്രീക്വാർട്ടറിൽ കടന്നത്.

ഇന്ത്യക്കായി 23ആം മിനിട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോൾ നേടിയപ്പോൾ 74ആം മിനിട്ടിൽ ക്യാവ് ഹ്ത്വേ മ്യാന്മറിൻ്റെ സമനില ഗോൾ നേടി.

23ആം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാൽറ്റി ഛേത്രി അനായാസം ഗോളിലേക്ക് വഴിതിരിച്ചുവിട്ടു.

74ആം മിനിട്ടിൽ ഒരു ഹെഡറിലൂടെ ക്യാവ് ഹ്ത്വേ മ്യാന്മറിൻ്റെ സമനില ഗോൾ കണ്ടെത്തി. പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്ത്യ സൗദി അറേബ്യയെ നേരിടും.

#AsianGames #13years #football #India #last16

Next TV

Related Stories
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

May 5, 2025 01:09 PM

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് ഇന്നുമുതല്‍

കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്...

Read More >>
Top Stories