#murder | ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്ക്

#murder | ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്ക്
Sep 24, 2023 04:10 PM | By Susmitha Surendran

ലഖ്നോ: (truevisionnews.com)  ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവിന്‍റെ അനന്തരവനും.

മുൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബബ്ബൻ സിങിന്‍റെ (ഗിരീഷ് നാരായൺ സിങ്) അനന്തരവനായ അജയ് നാരായൺ സിങ്ങിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ശാസ്ത്രി നഗർ സ്വദേശിയായ ഘനശ്യാം തിവാരി എന്ന ഡോക്ടറെ കഴിഞ്ഞ ദിവസമായിരുന്നു പ്രതികൾ മർദ്ദിച്ചത്. ഭൂമിയുമായ ബന്ധപ്പെട്ട തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

ഘനശ്യാമിന്‍റെ ഭാര്യയാണ് അജയ്ക്കെതിരെ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. വൈകുന്നേരം വീട്ടിലെത്തിയ ഘനശ്യാം അലമാരയിൽ നിന്നും 3000 രൂപയെടുത്ത് പുറത്തുപോയിരുന്നു.

മാപ്പ് തയ്യാറാക്കുന്നയാൾക്ക് നൽകാനാണെന്നായിരുന്നു പറഞ്ഞതെന്നും പിന്നീട് രാത്രിയോടെ പരിക്കേറ്റ നിലയിൽ ഓട്ടോയിൽ വീട്ടിലെത്തിക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതികൾക്കെതിരെ ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. 

#Doctor #beaten #death #over #land #dispute #relative #BJP #leader #share

Next TV

Related Stories
Top Stories