#arrest | വിവാഹമോചനം സംബന്ധിച്ച തർക്കത്തിനിടെ ഭർത്താവിനു നേരെ വെടിയുതിർത്തു; ഭാര്യ അറസ്റ്റിൽ

#arrest | വിവാഹമോചനം സംബന്ധിച്ച തർക്കത്തിനിടെ ഭർത്താവിനു നേരെ വെടിയുതിർത്തു; ഭാര്യ അറസ്റ്റിൽ
Sep 24, 2023 12:55 PM | By Vyshnavy Rajan

വാഷിങ്ടൺ : (www.truevisionnews.com ) വിവാഹമോചനം സംബന്ധിച്ച തർക്കത്തിനിടെ ഭർത്താവിനു നേരെ വെടിയുതിർത്ത ഭാര്യ അറസ്റ്റിൽ. 62കാരിയായ ക്രിസ്റ്റീന പസ്ക്വാലറ്റോ ആണ് അറസ്റ്റിലായത്.

സെപ്റ്റംബർ 20നാണ് സംഭവം.ഭർത്താവിനും തനിക്കും ഷെയറുള്ള വീട്ടിലേക്ക് പോയതായിരുന്നു ക്രിസ്റ്റീന. അഭിപ്രായ വ്യത്യാസമുള്ളതിനാൽ ഇരുവരും മാസങ്ങളായി വേർപിരിഞ്ഞു താമസിക്കുകയാണ്.

ഭർത്താവ് തനിച്ചാണ് ആ വീട്ടിൽ താമസം. ക്രിസ്റ്റീന എത്തിയ ഉടൻ ത​ന്നെ വിവാഹമോചനം സംബന്ധിച്ച് ഇരുവരും തമ്മിൽ വാഗ്തർക്കമുണ്ടായി.

ക്രിസ്റ്റീനക്ക് വിവാഹമോചനം ആവശ്യമുണ്ടായിരുന്നില്ല. തുടർന്ന് ബെഡിൽ കിടക്കുകയായിരുന്ന 80 വയസുള്ള ഭർത്താവിനു നേരെ ക്രിസ്റ്റീന വെടിവെക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ മോചനം വേണമെന്ന ആവശ്യത്തിലുറച്ചുനിൽക്കുകയാണ് അദ്ദേഹം ഇപ്പോഴും. വെടിവെപ്പിനു പിന്നാലെ ക്രിസ്റ്റീന വീട്ടിൽ കവർച്ച നടത്തിയതായും ഭർത്താവ് പരാതി നൽകി. ഇക്കാര്യം ക്രിസ്റ്റീന സമ്മതിച്ചിട്ടുണ്ട്.

#arrest #Shot #husband #during #divorce #dispute #His #wife#arrested

Next TV

Related Stories
Top Stories