ഹാങ്പോ;(truevisionnews.in) ഏഷ്യയിലെ കായികപോരാട്ടങ്ങൾക്ക് ചൈനയിൽ തിരിതെളിഞ്ഞപ്പോൾ വെള്ളിത്തിളക്കത്തോടെ ഇന്ത്യ തുടങ്ങി.

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ രമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ(വെള്ളി) സ്വന്തമാക്കിയത്.
കൂടാതെ, വ്യക്തിഗത ഫൈനലിലേക്ക്രമിതയും മെഹുലിയും യോഗ്യത നേടി, ആദ്യ മെഡലിന് തൊട്ടുപിന്നാലെ തുഴച്ചിലിലും ഇന്ത്യൻ താരങ്ങൾ വെള്ളി നേടി.
പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൂൾസിൽ അർജുൻ ലാൽ ജാട്ടും അരവിന്ദുമാണ് വെള്ളി നേടിയത്.
#india #started #silver #asian #games #silver #shooting #rowing
