#sexualhealth | ശീഘസ്ഖലനം; ഇതൊരു രോഗമാണോ...? അതോ ഒരവസ്ഥയോ...?

#sexualhealth | ശീഘസ്ഖലനം; ഇതൊരു രോഗമാണോ...? അതോ ഒരവസ്ഥയോ...?
Sep 19, 2023 09:41 PM | By Vyshnavy Rajan

(www.truevisionnews.com) ശീഘസ്ഖലനമെന്നത് ഇതൊരു രോഗമാണോ...? പലരുടെയും ചോദ്യം.... അതോ ഒരവസ്ഥയോ? ശരിയായ ഉത്തരം ഇത് ഒരവസ്ഥയാണ് എന്നാൽ ഈ അവസ്ഥയുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതൊരു രോഗവുമാണ്.

അദ്ദേഹത്തിന്റെ ഇണയെ സംബന്ധിച്ചിടത്തോളം ആയുഷ്കാലം അസ്വസ്ഥതതയോടെ മാറാപ്പ് ചുമക്കേണ്ട ഗതികേടുമാണ്. അവസ്ഥയാകട്ടെ രോഗമാകട്ടെ ഇത് ചികിത്സിച്ചില്ലെങ്കിൽ ദാമ്പത്യം തകരും അത് നൂറു ശതമാനം ഉറപ്പാണ് മനുഷ്യന്റെ കാര്യത്തിൽ ചില കാര്യങ്ങൾ നമുക്ക് നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയും എന്നാൽ ചില കാര്യങ്ങൾ നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല.

നമ്മുടെ ഹൃദയം ഒരു മിനുട്ടിൽ എത്ര തവണ സ്പന്ദിക്കണം എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ല. എന്നാൽ എത്ര തവണ ശ്വാസം നീട്ടി വലിക്കണമെന്ന് നമുക്ക് ഒരു പരിധി വരെ തീരുമാനിക്കാൻ കഴിയും.

സഖലനത്തിന്റെ കാര്യത്തിൽ ഇങ്ങനെ ഒരവസ്ഥയുണ്ട് എത്ര സമയം ലൈംഗിക ബന്ധത്തിൽ ഏർപെടണമെന്ന കാര്യത്തിൽ ഒരു വ്യക്തിക്ക് ഒരു പരിധിവരെ അത് നീട്ടി കൊണ്ടുപോകാൻ കഴിയൂ മറ്റുമിക്ക ജീവികളുടെയും കാര്യത്തിൽ സഖലനം വളരെ പെട്ടന്നുതന്നെ സെക്കണ്ടുകൾക്കുള്ളിൽ സംഭവിക്കും.

ഇത് പ്രത്യുല്പാദനപരമായ ഒരു പ്രക്രിയ മാത്രമാണ്. ആനന്ദത്തിന് വേണ്ടിയുള്ള ലൈംഗിക ബന്ധത്തിൽ സമയം അനിവാര്യമായ ഘടകമാണ്.

അപ്പോൾ സമയത്തെ നിയന്ത്രിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ് തീർച്ചയായും തലച്ചോർ, മാസ്‌തിഷ്കം, പ്രധാന പങ്കുവഹിക്കുന്നു. ഇതുപോലെ തന്നെ ഹോർമോണുകൾ, ന്യൂറോക്കെമിക്കലുകൾ, ഗ്രന്ഥികൾ, ചില പേശികൾ, ഒക്കെ ഇക്കാര്യത്തിൽ തന്റെതായ പങ്കുവഹിക്കുന്നു.

ജന്മനാതന്നെ ശീഘസഖലനം അനുഭവപ്പെടുന്ന വ്യക്തികൾ ഉണ്ട്. അവരുടെ ശരീരത്തിലെ മേല്പറഞ്ഞ ഘടകങ്ങൾ അത്തരത്തിൽ ടൂൺ ചെയ്ത് വച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശീഘസഖലനം രോഗമല്ല ഒരവസ്ഥയാണ് എന്ന് പറയുന്നത്.

എന്നാൽ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം രോഗത്തേക്കാൾ അസ്വസ്ഥതകൾ ഉളവാക്കുന്ന ഒരു അവസ്ഥയാണ് അത് ചില വ്യക്തികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ മതിയായ സമയം ലഭിക്കുന്നു. പിന്നീട് സമയം ലഭിക്കാതെ വരുന്നു. അഥവാ ശീഘസഖലനം ഉടലെടുക്കുന്നു. ഇതിന്റെ പിന്നിൽ മിക്കപ്പോഴും ഏതെങ്കിലും മാരകമായ രോഗങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവാം ഏതോ ഒരു രോഗത്തിന്റെ പ്രതിഫലനം മാത്രമാണ് ശീഘസഖലനം.

ചുരുക്കത്തിൽ രണ്ടാമതായി അനുഭവപ്പെടുന്ന ശീഘസഖലനം ഒരു രോഗ ലക്ഷണമാണ്. ഇനി നമുക്ക് ശീഘസഖലനത്തിന്റെ പ്രത്യാഘാതങ്ങളിലേക്ക് വരാം. മതിയായ സമയം ലഭിച്ചില്ലെങ്കിൽ പുരുഷനെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനത്തിന് മുറിവേൽക്കുന്നു.

അതിനാൽ ലൈംഗിക ബന്ധത്തിൽ ഏർപെടുവാൻ ഉള്ള താല്പര്യം കുറയുന്നു. ശുക്ലവിസർജനത്തോടുകൂടി രതിമൂർച്ച അനുഭവപ്പെടുകയാണെങ്കിൽ കൂടി ഒരു പോരായ്മ അവിടെയും അനുഭവപ്പെടുന്നു.

പങ്കാളിയെ സംബന്ധിച്ചിടത്തോളം തികച്ചും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. ആനകൊടുത്താലും ആശകൊടുക്കരുത് എന്നൊരു ചൊല്ലുണ്ട്. ഇവിടെ സംഭവിക്കുന്നതും അതുതന്നെയാണ്.

വിളിച്ചുണർത്തിയിട്ട് അത്തായം ഇല്ല എന്ന് പറയുന്ന അവസ്ഥ. പങ്കാളിക്ക് രതിമൂർച്ചയിൽ എത്താൻ കഴിയാത്ത അവസ്ഥ ഈ അസ്വസ്ഥത ദേഷ്യമായി മാറുകയും തൊട്ടതിനും പിടിച്ചതിനും ഒക്കെ കലഹം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നു. അപ്പോൾ ശീഘസഖലനം എങ്ങനെ പരിഹരിക്കാം.

കലാകാലങ്ങളിലായി ഇതിനുള്ള പലരീതിയിലുള്ള ചികിത്സകൾ ആവിഷ്കരിക്കപ്പെടുന്നുണ്ട് മാസ്റ്റേഴ്സ് ആൻഡ് ജോൺസൺ തുടങ്ങി പല സൈക്കോളജിസ്റ്റുകളും ഇതിനു പല രീതിയിലുള്ള ചികിത്സകൾ നിർദ്ദേശിക്കുകയുണ്ടായി Squeeze method method, stop start method മുതലായ Behavior therapy ഇതൊക്കെ പ്രായോഗിക തലത്തിൽ വിജയമായിരുന്നു.

ഒരു തവണ ബന്ധത്തിലേർപ്പെട്ടതിനു ശേഷം രണ്ടാമത് ബന്ധത്തിലേർപെടുമ്പോൾ ചിലർക്ക് സമയം കൂടുതൽ ലഭിക്കുന്നതായി കാണാം.സ്ത്രീകൾ മുകളിൽ കിടന്ന് ബന്ധപെടുമ്പോൾ ചിലർക്ക് സമയം ലഭിക്കുന്നതായി കാണാം.ഉറകൾ ഉപയോഗിക്കുമ്പോൾ ചിലർക്ക് സമയം ലഭിക്കുന്നതായി കാണാം.

ഇതൊക്കെയാണെങ്കിലും ഇതിനു ഇതിന്റെതായ പരിമിതികൾ ഉണ്ട്. ശീഘസഖലനത്തിന്റെ യഥാർത്ഥ ചികിത്സ തുടങ്ങുന്നത് അതിന്റ യഥാർത്ഥ കാരണം കണ്ടെത്തികൊണ്ടാണ് കാരണം രക്തപരിശോധനകൾ, ബിയോതെമിയോമെട്രി, മുതലായ പരിശോധനകൾക്ക് വിധേയമാക്കി കണ്ടുപിടിക്കാം. രണ്ടാമതായി ഉടലെടുക്കുന്ന ശീഘസഖലനത്തിന് (secondary)കുറച്ചധികം പരിശോധനകൾ നടത്തേണ്ടി വരാറുണ്ട്.

യഥാർത്ഥ കാരണം കണ്ടുപിടിച്ചു കഴിഞ്ഞാൽ അതിനുള്ള പരിഹാരം എളുപ്പമായി. ന്യൂറോക്കെമികലുകളുടെ, ഹോർമോണുകളുടെ കുറവാണെങ്കിൽ അതിനനുസരിച്ചുള്ള ചികിത്സ നൽകാവുന്നതേയുള്ളു.

മരുന്നുകൊണ്ടുള്ള ചികിത്സ ഇന്ന് ഫലപ്രദമായി നിലവിൽ വന്നു കഴിഞ്ഞു.എന്നാൽ എല്ലാ ശീഘസഖലനത്തിനും ഇതൊരു ഒറ്റമൂലിയാണെന്ന് കരുതരുത്. വ്യക്തിയെ അനുസരിച്ചും രോഗത്തിന്റെ അവസ്ഥയെ അനുസരിച്ചും മരുന്നുകൾ പലതാണ്.

അടിസ്ഥാന കാരണം മറ്റു രോഗങ്ങൾ ആണെങ്കിൽ അതിനുള്ള ചികിത്സ കൂട്ടത്തിൽ നൽകേണ്ടി വരും. ചില നാടൻ മരുന്നുകളിൽ കഞ്ചാവ് തുടങ്ങിയ ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ശീഘസഖലനം പരിഹരിക്കും എന്നതിൽ തർക്കമൊന്നുമില്ല.

എന്നാൽ കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. ശരീരം നശിപ്പിച്ച് ശീഘസഖലനം പരിഹരിക്കുകയല്ലല്ലോ വേണ്ടത്. കുടുംബ കലഹം ഉണ്ടാകുന്നതിൽ ശീഘസഖലനം വളരെകാര്യമായ പങ്കു വഹിക്കുന്നുണ്ട്. ചില പുരുഷന്മാരിൽ തന്റെ കഴിവുകേടുമൂലം ഭാര്യ അവിഹിത ബന്ധത്തിൽ ഏർപ്പെടുമോ എന്ന് സംശയിക്കുന്നു.

സംശയരോഗമായി അത് മാറുന്നു.ഇത് വീണ്ടും കലഹപൂർണമായ കുടുംബ ബന്ധങ്ങളിലേക്ക് നീളുന്നു. ശീഘസഖലനത്തിനുള്ള സമഗ്രവും ശാസ്ത്രീയവുമായ ചികിത്സ ISRM നൽകുന്നുണ്ട്. ഈ അസുഖം പരിഹരിച്ച് സന്തുഷ്ടമായ ലൈംഗിക ജീവിതവും കലഹമില്ലാത്ത ദാമ്പത്യജീവിതവും കൈവരിക്കുവാൻ കഴിയട്ടെ എന്ന് ISRM 7902 700 700 എന്ന നമ്പറിലേക്ക് what's app ചെയ്യുക.

ISRM ലെ ചികിത്സയെക്കുറിച്ച് അറിയുവാൻ VS എന്ന് What's app ചെയ്യുക. പരിപൂർണ വിവരങ്ങളടങ്ങിയ ഒരു ബുക്ക് [pdf]നിങ്ങൾക്ക് സൗജന്യമായി അയച്ചു തരുന്നതാണ്.

What's app ചെയ്യേണ്ട നമ്പർ : 8157995500. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ ലൈംഗിക പ്രശ്നങ്ങൾക്കും ചികിത്സ നൽകുന്ന ISRM കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പന്തീർപാടം വളവിൽ സ്ഥിതി ചെയ്യുന്നു ബുക്കിങ് നമ്പർ : 8157995500

Dr AJAYAN VARUGHESE MBBS

Director ISRM(Institute of Sexual & Reproductive Medicine (ISRM )) Wayanad Road, Pantheerpadam , Kunnamangalam PO, Kozhikode 673571 E-mail:[email protected]


#sexualhealth #premature #ejaculation #disease #condition

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories