#nipah | നിപ; കോഴിക്കോട് കോർപറേഷൻ കണ്ടെയിൻമെന്‍റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും

#nipah  |  നിപ; കോഴിക്കോട് കോർപറേഷൻ കണ്ടെയിൻമെന്‍റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും
Sep 19, 2023 05:26 PM | By Kavya N

കോഴിക്കോട്: (truevisionnews.com)  കോഴിക്കോട് നിപ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതർ . ചെറുവണ്ണൂർ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തിൽ കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ വാർഡുകളിലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത് .

വരും ദിവസങ്ങളിൽ വിദഗ്ദ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഇളവുകൾ തീരുമാനിക്കുമെന്നും അറിയിച്ചു . നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിനൊപ്പം ചേർന്ന് നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോർപറേഷനേയും നഗരസഭയേയും മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ പരിധികളിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹ സന്ദർശനം മികച്ച രീതിയിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തുകയും .

ഒപ്പം മികച്ച രീതിയിൽ ജനങ്ങളോട് ഇടപ്പെട്ട് ഗൃഹ സന്ദർശനം തുടരുന്ന ആരോഗ്യപ്രവർത്തകരെയും ജനപ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു. ചെറുവണ്ണൂർ ഭാഗത്ത് കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെട്ട മൂന്നു വാർഡുകളിലെ 4664 വീടുകളിലും ബേപ്പൂരിലെ മൂന്നു വാർഡുകളിലായി 6606 വീടുകളും നല്ലളം ഭാഗത്തെ മുഴുവൻ വീടുകളും ഫറോക്ക് നഗരസഭയിലെ 9796 വീടുകളിലും ഗൃഹ സന്ദർശനം ഇതിനോടകം പൂർത്തികരിച്ചു.

അവലോകന യോഗത്തിൽ കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ്, ഓൺലൈനായി ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൾ റസാഖ്, ജില്ലാ കലക്ടർ എ ഗീത, എ ഡി എം മുഹമ്മദ് റഫീഖ് സി, ഓൺലൈനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷിനോ പി.എസ് മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

#Nipah #Restrictions #continue #Kozhikode #Corporation #ContainmentZones

Next TV

Related Stories
#ACCIDENT | സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Sep 26, 2023 10:30 AM

#ACCIDENT | സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക...

Read More >>
#straydogs |  നരിക്കുനിയിൽ വീണ്ടും തെരുവുനായുടെ പരാക്രമം; ബസ് കാത്തുനിന്ന യാത്രക്കാരന് കടിയേറ്റു

Sep 26, 2023 10:25 AM

#straydogs | നരിക്കുനിയിൽ വീണ്ടും തെരുവുനായുടെ പരാക്രമം; ബസ് കാത്തുനിന്ന യാത്രക്കാരന് കടിയേറ്റു

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഏ​ഴ് വ​യ​സ്സു​കാ​രി ഇ​പ്പോ​ഴും മെ​ഡി​ക്ക​ൽ കോളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്....

Read More >>
 #ACCIDENT | കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്

Sep 26, 2023 10:22 AM

#ACCIDENT | കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം; ഇരുപതോളം പേർക്ക് പരുക്ക്

ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ്...

Read More >>
#LoneApp | ലോൺ ആപ്പ് കെണി; ഉയർന്ന തുകയുടെ ലോൺ എടുക്കാനാവശ്യം, നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു

Sep 26, 2023 10:12 AM

#LoneApp | ലോൺ ആപ്പ് കെണി; ഉയർന്ന തുകയുടെ ലോൺ എടുക്കാനാവശ്യം, നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു

ലോൺ ആപ്പിന്റെ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത...

Read More >>
Top Stories