#congress | മുതിർന്ന ടി.ഡി.പി നേതാവ് അലി ബിൻ ഇബ്രാഹിം മസ്കത്തി കോൺഗ്രസിൽ ചേർന്നു

#congress | മുതിർന്ന ടി.ഡി.പി നേതാവ് അലി ബിൻ ഇബ്രാഹിം മസ്കത്തി കോൺഗ്രസിൽ ചേർന്നു
Sep 17, 2023 03:36 PM | By Vyshnavy Rajan

ഹൈദരാബാദ് : (www.truevisionnews.com) മുതിർന്ന തെലുഗു ദേശം പാർട്ടി (ടി.ഡി.പി) നേതാവും വ്യാപാരപ്രമുഖനുമായ അലി ബിൻ ഇബ്രാഹിം മസ്കത്തി കോൺഗ്രസിൽ ചേർന്നു.

ഹൈദരാബാദിലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിനിടെയായിരുന്നു ഓൾഡ് സിറ്റി സ്വദേശിയായ അലി മസ്കത്തിയുടെ കോൺഗ്രസ് പ്രവേശം.

എ.​ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെലുഗുദേശം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. രേവന്ത റെഡ്ഡി, മുൻ മന്ത്രി ഷബീർ അലി എന്നിവരുടെ സാന്നിധ്യത്തിലാണ് അലി മസ്കത്തി പാർട്ടിയിൽ ചേർന്നത്.

അദ്ദേഹത്തിന്റെ അനുയായികളും തെലുഗുദേശം പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഓൾഡ് സിറ്റിയിൽ ഏറെ സ്വാധീനമുള്ള മസ്കത്തി കുടുംബം ദീർഘകാലമായി പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമാണ്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അലി മസ്കത്തിക്ക് കോൺഗ്രസ് സീറ്റു നൽകാൻ സാധ്യത ഏറെയാണെന്ന് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

അലി മസ്കത്തിയുടെ പിതാവ് ഇബ്രാഹിം ബിൻ അബ്ദുല്ല മസ്കത്തി എ.ഐ.എം.ഐ.എം ബാനറിൽ നിയമസഭയിലേക്ക് രണ്ടു തവണ മത്സരിച്ച് വിജയിച്ചിരുന്നു.

2015ലാണ് അദ്ദേഹം അന്തരിച്ചത്. അലി മസ്കത്തി 2002ലാണ് ​ടി.ഡി.പിയിൽ ചേർന്നത്. ലെജി​സ്ലേറ്റിവ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഉർദു അക്കാദമി ചെയർമാനായിരുന്നു.

#congress #Senior #TDPleader #AlibinIbrahimMuskati #joined #Congress

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories