(www.truevisionnews.com) റേഡിയേഷൻ പരിധി ഉയർന്നതിനെ തുടർന്ന് ഐഫോൺ 12ന്റെ വിൽപന നിർത്തണമെന്ന് ആപ്പിളിനോട് നിർദേശിച്ച് ഫ്രാൻസ്.

ഫാൻസിന്റെ ഡിജിറ്റൽ ഇക്കോണമി സഹമന്ത്രിയാണ് ഇതുസംബന്ധിച്ച് വിവരം അറിയിച്ചത് ലാ പാരിസിയിൽ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഫ്രാൻസിലെ റേഡിയേഷൻ നിരീക്ഷണ ഏജൻസിയായ അൻഫാറാണ് ഐഫോൺ 12ൽ Specific Absorption Rate (SAR) കൂടുതലാണെന്ന് കണ്ടെത്തിയത്.
ഐഫോൺ 12ന്റെ വിൽപന നിരോധിക്കുകയാണെന്നാണ് ഏജൻസി അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് ആപ്പിളിനോട് വിൽപന നിർത്താൻ ആവശ്യപ്പെട്ടത്. അതേസമയം വാർത്തകളോട് പ്രതികരിക്കാൻ ആപ്പിൾ തയാറായിട്ടില്ല.
സോഫ്റ്റ്‌വെയർ അപ്ഡേറ്റിലൂടെ നിലവിലെ പ്രശ്നങ്ങൾ ആപ്പിളിന് പരിഹരിക്കാൻ കഴിയുമെന്ന് ഫ്രഞ്ച് മന്ത്രി ബാരോറ്റ് പറഞ്ഞു. രണ്ടാഴ്ചക്കകം ആപ്പിൾ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സോഫ്റ്റ്‌വെയർ അപ്ഡേറ്റിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഫോണുകൾ തിരികെ വിളിക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ബാരോറ്റ് പ്രതികരിച്ചു.
ഫോണുകളിലെ എസ്.എ.ആർ മൂല്യം ഉയരുന്നത് അർബുദ സാധ്യത വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷിതമായ എസ്.എ.ആർ വാല്യു യൂറോപ്യൻ യൂണിയൻ നിഷ്കർച്ചിട്ടുണ്ട്.
#iPhone12 #iPhone #radiation #limit #higher #French #government #agency #stop #sales
