(truevisionnews.com) സവാള കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. സാലഡിനൊപ്പമോ, അല്ലാതെ മറ്റ് പല വിഭവങ്ങൾക്കൊപ്പമോ സവാള കഴിക്കാറുണ്ട്. സവാള കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്.

വിറ്റാമിൻ സി, സൾഫർ സംയുക്തം, ഫൈറ്റോകെമിക്കൽസ്, ഫ്‌ലേവനോയ്ഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് സവാള. കോളസ്‌ട്രോൾ ലെവൽ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും സവാള സഹായിക്കും.
പാകം ചെയ്ത സവാളയാണ് പാകം ചെയ്യാത്ത സവാള കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യ ഗുണങ്ങൾ നൽകുന്നതെന്ന് ഹെല്‍ത്ത് ലൈന്‍ റിപ്പോര്‍ട്ട് പറയുന്നു.
അതുകൊണ്ട് തന്നെ പാകം ചെയ്യാത്ത സവാള കഴിക്കുന്നത് അമിതമായാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും.
ദഹനസംബന്ധമായ അസ്വസ്ഥത
പാകം ചെയ്യാത്ത സവാളയിൽ ഫ്രക്ടാനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഗ്യാസ്, വയറുവേദന തുടങ്ങിയ ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും, സവാള വെറുതെ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ആസിഡ് റിഫ്‌ളക്‌സ് അല്ലെങ്കിൽ ഗ്യാസ്‌ട്രോ ഈസോഫേസ്യൽ റിഫ്‌ളക്‌സ് രോഗം ഉള്ളവർ സവാള കഴിക്കുന്നത് ഒഴിവാക്കണമെന്ന് ചില പഠനങ്ങൾ പറയുന്നു.
വായ്‌നാറ്റം
വായ് നാറ്റത്തിന് കാരണമാകുന്ന സൾഫർ സംയുക്തങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. കഴിച്ച് കഴിഞ്ഞ ശേഷവും സവാളയുടെ രൂക്ഷഗന്ധം ശ്വാസത്തിൽ തങ്ങിനിൽക്കും.
അലർജി
അപൂർവമാണെങ്കിലും ചിലർക്ക് സവാള അലർജിയുണ്ടാക്കാം. ഇതിന്റെ ഫലമായി ചൊറിച്ചിൽ, ശരീരം തടിച്ചുപൊങ്ങുക, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടായേക്കും. സവാള കഴിച്ചതിന് ശേഷം അലർജിയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
#eating #onions? #Then #you #may #know #this #too