പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?
Nov 30, 2021 08:46 AM | By Kavya N

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. 'papain' എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ. പ‌പ്പായയിലെ നാരുകളുടെ സാന്നിധ്യം മലബന്ധമകറ്റാനും irritable bowel syndrome കുറ‌യ്ക്കാനും ഉപയോഗിക്കാം.

ഭക്ഷണത്തിൽ ധാരാളം പപ്പായ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ഉള്ള lycopene, വൈറ്റമിൻ സി, നാരുകൾ എന്നിവ എൽഡിഎൽ കുറച്ചു ഹൃദയത്തെ സംരക്ഷിക്കുന്നു. പപ്പായ പൊണ്ണത്തടി കുറയ്ക്കാനും ഫലപ്രദമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് inflamation കുറയ്ക്കാനും അസുഖം വരാതിരിക്കാനും ഉപയോഗിക്കുന്നതിനോടൊപ്പം ത്വക്കിനുണ്ടാകുന്ന കേടുപാടുകൾ, ചുളിവുകൾ എന്നിവ നീക്കി യൗവനം നിലനിർത്താനും സഹായിക്കുന്നു.

പ്രമേഹം ഉള്ളവർക്കും മിതമായ തോതിൽ ഉപയോഗിക്കാവുന്ന പഴമാണ് പ‌‌പ്പായ. പല‌വിധത്തിലുള്ള കാൻസറിനും പപ്പായ ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു. വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ പപ്പായ രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടുന്നതിന് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച പഴങ്ങളിലൊന്നാണെന്ന് പെൻസിൽവാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

കാൻസർ സാധ്യത കുറയ്ക്കാൻ പപ്പായയിലെ ലൈക്കോപീൻ സഹായിക്കും. സ്തനാർബുദ കോശങ്ങളിൽ പപ്പായ കാൻസർ വിരുദ്ധ സംയുക്തം അടങ്ങിയിട്ടുള്ളതായി ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Do you know the health benefits of eating papaya?

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories