യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

യുവതിയേയും യുവാവിനേയും ഭര്‍ത്താവ് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
Nov 27, 2021 08:55 PM | By Vyshnavy Rajan

കര്‍ണാടക : അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെയാണ് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതിയും കുട്ടികളും താമസിച്ചിരുന്നത്.

ദിവസവേതന തൊഴിലാളിയായി ജോലി ചെയ്താണ് യുവതി കുട്ടികളെ പോറ്റാനുള്ള പണം കണ്ടെത്തിയിരുന്നത്. വ്യാഴാഴ്ച ജോലി സ്ഥലത്ത് നിന്ന് പരിചയപ്പെട്ട യുവാവിനെ യുവതി വീട്ടിലേക്ക് ചായയ്ക്ക് ക്ഷണിച്ചിരുന്നു. യുവാവ് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

യുവതിയേയും യുവാവിനേയും അസഭ്യം പറഞ്ഞ് മര്‍ദ്ദനം ആറംഭിച്ച ഇയാള്‍ ഇരുവരേയും വീടിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു. ഉപദ്രവിക്കരുതെന്നും അഴിച്ചുവിടണമെന്നുമുള്ള ഇവരുടെ അപേക്ഷ കേള്‍ക്കാന്‍ ഇയാള്‍ തയ്യാറായില്ല.

ഗ്രാമവാസികള്‍ മര്‍ദ്ദനം കണ്ട് അടുത്ത് വന്നെങ്കിലും തടയാന്‍ ശ്രമിക്കാതെ കാണികള്‍ ആവുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് ഗ്രാമത്തലവന്‍ ഇവിടെയെത്തിയാണ് ഇവരെ അഴിച്ചുവിട്ടത്. രണ്ടു കൂട്ടരേയും സമാധാന ചര്‍ച്ച നടത്തിയാണ് ഗ്രാമത്തലവന്‍ പോയത്. എന്നാല്‍ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കോവ്ലാന്‍ഡേ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കാന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയി. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

The young woman and the young man were tied to a pole by their husbands and beaten.

Next TV

Related Stories
കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

Jan 17, 2022 02:13 PM

കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

കോട്ടയത്തെ കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പൊലീസിൽ...

Read More >>
 കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

Jan 17, 2022 10:59 AM

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന്...

Read More >>
സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു;  നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

Jan 17, 2022 07:56 AM

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു; നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍ ....

Read More >>
പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

Jan 17, 2022 07:40 AM

പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പിൽ അഫ്സലാണ് പാലാ...

Read More >>
നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

Jan 16, 2022 11:23 PM

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍...

Read More >>
മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

Jan 16, 2022 11:13 PM

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

മദ്യപിക്കാന്‍ പണം നല്‍കാത്തത്തിന്റെ പേരില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ്...

Read More >>
Top Stories