#oommenchandy | ഉമ്മന്‍ ചാണ്ടി നെഞ്ചോട് ചേര്‍ത്ത ബാഡ്ജുകള്‍; 2002 മുതൽ പങ്കെടുത്ത പരിപാടികളുടെ 2500ഓളം ബാഡ്ജ് ശേഖരിച്ച് ബിജു

#oommenchandy | ഉമ്മന്‍ ചാണ്ടി നെഞ്ചോട് ചേര്‍ത്ത ബാഡ്ജുകള്‍; 2002 മുതൽ പങ്കെടുത്ത പരിപാടികളുടെ 2500ഓളം ബാഡ്ജ് ശേഖരിച്ച് ബിജു
Jul 18, 2023 01:15 PM | By Athira V

കോട്ടയം : ( truevisionnews.com ) 2002 മുതൽ ഉമ്മൻ ചാണ്ടി പങ്കെടുത്ത പരിപാടികളുടെ ബാഡ്ജ് ശേഖരിച്ച് ബിജു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനോടുള്ള സ്നേഹം അദ്ദേഹത്തിന്റെ ബാഡ്ജുകള്‍ ശേഖരിച്ച് പ്രകടിപ്പിക്കുകയാണ് ബിജു എന്ന പുതുപള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍.

സാറിനൊപ്പം ചെറുപ്പം മുതൽ കൂടെ നടക്കുന്ന വ്യക്തിയാണ് ഞാൻ. പണ്ട് ഒരു ദിവസം സാറിനൊപ്പം യാത്ര ചെയ്തപ്പോൾ ഒരു ബാഡ്ജ് കണ്ടു ഞാൻ അത് എടുത്തു. സാർ ചോദിച്ചു എന്തിനാ എന്ന്. ഞാൻ പറഞ്ഞു ശേഖരിക്കുകയാണെന്ന്. തുടർന്ന് എല്ലാ പരിപാടികളുടെയും ബാഡ്ജ് എനിക്ക് തരുമായിരുന്നു.

ഇരുപത് വര്‍ഷത്തോളമായി ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട് ബിജു. ഇനിയുള്ള ബാഡ്ജുകളെല്ലാം ബിജുവിന് നല്‍കിയേക്കാന്‍ കൂടെയുള്ളവരോട് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ബാഡ്ജ് ആണ് ഏറ്റവും ഒടുവില്‍ കിട്ടിയത്. വിവിധ ചടങ്ങുകളിലായി ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച 2500ഓളം ബാഡ്ജുകളാണ് ബിജുവിന്റെ പക്കലുള്ളത്.

2002 മുതലാണ് ബിജു ഉമ്മന്‍ ചാണ്ടിയുടെ ബാഡ്ജുകള്‍ ശേഖരിച്ച് തുടങ്ങിയത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ജനപ്രതിനിധി ആയിരുന്നപ്പോഴുമെല്ലാം ഉമ്മന്‍ ചാണ്ടി നെഞ്ചോട് ചേര്‍ത്ത ബാഡ്ജുകളാണ് ബിജു നിധി പോലെ സൂക്ഷിക്കുന്നത്

#oommenchandy #former #keralacm #biju #badge

Next TV

Related Stories
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories

Entertainment News