#OommenChandy | 'മകനേപ്പോലെ കണ്ട് തനിക്കൊരു ജീവിതം തന്ന വ്യക്തി' - ഉമ്മന്‍ ചാണ്ടിയെ കുറിച്ച് മുന്‍ പി എ ടെനി ജോപ്പന്‍

#OommenChandy | 'മകനേപ്പോലെ കണ്ട് തനിക്കൊരു ജീവിതം തന്ന വ്യക്തി' - ഉമ്മന്‍ ചാണ്ടിയെ കുറിച്ച് മുന്‍ പി എ ടെനി ജോപ്പന്‍
Jul 18, 2023 10:59 AM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) മകനേപ്പോലെ കണ്ട് തനിക്കൊരു ജീവിതം തന്ന വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന്.

മകനെ പോലെ സ്നേഹിച്ചൊരു വ്യക്തി. കോളേജ് ജീവിതത്തിന് ശേഷം എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചിരുന്ന സമയത്ത് മന്ത്രിയായപ്പോള്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി.

അദ്ദേഹത്തെ പിതാവിനെ പോലെ ആയിരുന്നു കണ്ടിരുന്നതെന്നും ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരിയും മുന്‍ പി എയും ആയിരുന്ന ടെനി ജോപ്പന്‍ പ്രതികരിച്ചു.

പതിറ്റാണ്ടുകള്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടെനി ജോപ്പനെ സോളാര്‍ വിവാദത്തിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പഴ്സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റിയത്.

പുലർച്ചെ നാലരയോടെയാണ് ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണം സ്ഥിരീകരിച്ചത്. ക്യാൻസർ ബാധിതന‌ായിരുന്നു. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്.

സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്.

1977-78 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിലും കരുണാകരൻ രാജിവെച്ച് എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരില്‍ തൊഴിൽ മന്ത്രി.

1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

#OommenChandy #person #son #life #Former #PA #TeniJoppan #OommenChandy

Next TV

Related Stories
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories










Entertainment News