തിരുവനന്തപുരം : (truevsionnews.com) എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയ ഗുരുനാഥന്മാരെന്ന് വിശേഷിപ്പിക്കുന്ന നേതാക്കളിലൊരാളാന്നും സമാനതകളില്ലാത്ത പ്രത്യേകതകളുള്ള ജനനേതാവായിരുന്നു ഉമ്മൻചാണ്ടി എന്നും എം എം ഹസ്സൻ പറഞ്ഞു ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങാൻ കാരണക്കാരനായ നേതാവാണ് അദ്ദേഹം.

ബാലജനഖ്യം കാലം മുതലേ എനിക്ക് ഉമ്മൻചാണ്ടിയെ അറിയാം . അദ്ദേഹത്തിന്റെ വേർപാടിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഖമാണ് ഉള്ളത്. ജനങ്ങളോട്, പാവപ്പെട്ടവരോട് അദ്ദേഹത്തിനുള്ള ആത്മബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ രോഗത്തിൽ ഞങ്ങളെല്ലാവരും പ്രയാസപ്പെട്ടിരുന്നു.
രോഗകിടക്കയിൽ ആയിരുന്നപ്പോഴും ആംഗ്യങ്ങൾ കാണിച്ച് ഞങ്ങളോട് സംസാരിച്ചു. അന്ത്യശ്വാസം വലിക്കുന്നത് വരെ രാഷ്ട്രീയവും ജനങ്ങളും ഈ നാടുമൊക്കൊയിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എത്ര വിശേഷണം നൽകിയാലും അതിനെല്ലാം അതീതനായുള്ള വ്യക്തിത്വവും മഹത്വവുമാണ് ഉമ്മൻചാണ്ടിക്കുള്ളതെന്നും ഹസന്‍ വ്യക്തമാക്കി.
#Mypoliticalmentor #leader #reason #starting # politicalactivity #MMhassan
