ബംഗളൂരു : (www.truevisionnews.com) ഉമ്മൻചാണ്ടിയുടെ മൃതദേഹം തലസ്ഥാനത്ത് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കാൻസർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ബംഗളുരൂവിലായിരുന്നു. മകൻ ചാണ്ടി ഉമ്മൻ മരണവിവരം സ്ഥിരീകരിച്ചു.
തൊണ്ടയിലെ അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആരോഗ്യ നില വഷളാവുകയായിരുന്നു.
കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം മൃതദേഹം തലസ്ഥാനത്ത് എത്തിക്കുന്ന സമയം തീരുമാനിക്കും. മരണവിവരം അറിഞ്ഞ് കോൺഗ്രസ് നേതാക്കൾ ബംഗളൂരുവിലേക്ക് പുറപ്പെട്ടു.
#OommenChandy #death #Bangalore #Oommen #Chandy's #body #brought #capital
