#Muslimmosque | ക്ഷേത്രത്തിന്റെ രൂപമുണ്ടെന്ന് ചൂണ്ടിക്കാട്ടി; പുരാതന മുസ്‌ലിം പള്ളി അടച്ചുപൂട്ടി

#Muslimmosque | ക്ഷേത്രത്തിന്റെ രൂപമുണ്ടെന്ന് ചൂണ്ടിക്കാട്ടി;  പുരാതന മുസ്‌ലിം പള്ളി അടച്ചുപൂട്ടി
Jul 17, 2023 12:08 PM | By Vyshnavy Rajan

ന്യൂ ഡൽഹി : (www.truevisionnews.com ) ക്ഷേത്രത്തിന്റെ രൂപമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൽഗാവ് ജില്ലാ ഭരണകൂടം മഹാരാഷ്ട്രയിലെ പുരാതന മുസ്‌ലിം പള്ളി അടച്ചുപൂട്ടി.

പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിൽ നിന്ന് ആളുകളെ വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെ എരണ്ടോളിൽ സ്ഥിതി ചെയ്യുന്ന പള്ളി ക്ഷേത്രത്തോട് സാമ്യമുള്ളതാണെന്ന ഹിന്ദു സംഘടനയായ പാണ്ഡവ്വാഡ സംഘർഷ് സമിതിയുടെ ആരോപണത്തെ തുടർന്നായിരുന്നു നടപടി.

പ്രാദേശിക മുസ്‌ലിം സമുദായം കെട്ടിടം കയ്യേറിയതാണെന്നും ഹിന്ദു സമിതി ആരോപിച്ചിരുന്നു. എന്നാൽ, പള്ളിയുടെ അസ്തിത്വം തെളിയിക്കാൻ 1861 മുതലുള്ള രേഖകളുണ്ടെന്ന് പള്ളിയുടെ പരിപാലനം നടത്തുന്ന ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി അവകാശപ്പെട്ടു.

ജൽഗാവ് ജില്ലാ കളക്ടർ അമൻ മിത്തൽ ജൂലൈ 11ന് പുറപ്പെടുവിച്ച നിരോധന ഉത്തരവിനെതിരെ ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ജൂലൈ 13 നാണ് ഹരജി സമർപ്പിച്ചതെന്ന് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ എസ് എസ് കാസി പറഞ്ഞു. ആദ്യ വാദം അന്നുതന്നെയും രണ്ടാമത്തേത് അടുത്ത ദിവസവും കോടതി നടത്തി. ഹരജിയുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചതായും അടുത്ത വാദം ജൂലൈ 18ന് നിശ്ചയിച്ചതായും അഭിഭാഷകൻ വ്യക്തമാക്കി.

തർക്കം പരിഹരിക്കുന്നതിനായി ജൂലൈ 18 ന് ജില്ലാ കളക്ടർ മിത്തൽ ഉൾപ്പെട്ട കക്ഷികളുടെയും വാദം കേൾക്കും. 1980-കൾ മുതൽ ഹിന്ദു സംഘടനകൾ ഈ പ്രദേശത്ത് വനവാസം അനുഷ്ഠിച്ച പാണ്ഡവരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു.

ശേഷം, മെയ് 18ന് പാണ്ഡവ്വാഡ സംഘർഷ് സമിതി ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപേക്ഷയിലാണ് ഏറ്റവും പുതിയ സാഹചര്യം ഉടലെടുത്തത്. ക്ഷേത്രവുമായി സാമ്യമുള്ളതിനാൽ പള്ളിയുടെ "അനധികൃത നിർമാണം" നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാണ്ഡവ്വാഡ സംഘർഷ് സമിതിയുടെ പ്രസിഡന്റ് പ്രസാദ് മധുസൂദൻ ദന്ത്വാട്ടെയാണ് അപേക്ഷ സമർപ്പിച്ചത്.

ജൂലൈ 11 ന്, കളക്ടർ മിത്തൽ ഇടക്കാല ഉത്തരവ് പാസാക്കി. പൊതുജനങ്ങൾ പള്ളിയിൽ പ്രവേശിക്കുന്നത് വിലക്കുകയും പള്ളിയുടെ താക്കോൽ ജില്ലാ അധികാരികൾക്ക് കൈമാറാൻ ട്രസ്റ്റികളോട് ആവശ്യപ്പെടുകയും ചെയ്തു.

എങ്കിലും, അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ പള്ളിയുടെ പവിത്രത നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ രണ്ട് പേർക്ക് ദിവസവും അവിടെ പ്രാർത്ഥിക്കാൻ അനുമതി നൽകിയിരുന്നു.

വിദ്യാഭ്യാസമുള്ള കളക്ടർ ഹരജിക്കാരനെ കേൾക്കാനുള്ള മനസ് കാട്ടിയില്ലെന്നുംക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144, 145 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു എന്നും കോടതിയിൽ സമർപ്പിച്ച ഹരജിയിൽ, ജുമ്മാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് അൽതാഫ് ഖാൻ പറഞ്ഞു.

#Muslimmosque #pointed #out #form #temple #ancient #mosque #closed

Next TV

Related Stories
 ബെം​ഗളൂരുവിൽ  വീണ്ടും സദാചാര ​ഗുണ്ടാ ആക്രമണം; പൊലീസ് സ്വമേധയാ കേസെടുത്തു

Apr 15, 2025 05:10 PM

ബെം​ഗളൂരുവിൽ വീണ്ടും സദാചാര ​ഗുണ്ടാ ആക്രമണം; പൊലീസ് സ്വമേധയാ കേസെടുത്തു

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ...

Read More >>
'ഡിക്കിയിലൂടെകൈ പുറത്തേക്ക് ഇട്ട് കിടത്തി',റീൽസ് എടുക്കാൻ അപകടകരമായി കാർ ഓടിച്ചു; കോളജ് വിദ്യാർഥികൾ പിടിയിൽ

Apr 15, 2025 04:44 PM

'ഡിക്കിയിലൂടെകൈ പുറത്തേക്ക് ഇട്ട് കിടത്തി',റീൽസ് എടുക്കാൻ അപകടകരമായി കാർ ഓടിച്ചു; കോളജ് വിദ്യാർഥികൾ പിടിയിൽ

അന്ധേരിയിൽ നിന്നുള്ള മൂന്നു കോളജ് വിദ്യാർഥികളാണ് പിടിയിലായത്. നവീ മുംബൈയിൽ വിവാഹത്തിനായി എത്തിയതാണ്...

Read More >>
ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

Apr 15, 2025 04:08 PM

ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

യുവതിയുടെ മൃതദേഹത്തില്‍ വെടിയേറ്റ രണ്ട്...

Read More >>
സ്പീഡ് ബ്രെയ്ക്കറിൽ തെന്നി, ഡിവൈഡറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Apr 15, 2025 12:57 PM

സ്പീഡ് ബ്രെയ്ക്കറിൽ തെന്നി, ഡിവൈഡറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു, കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ ബിടദിയിൽ വച്ചാണ് അപകടമുണ്ടായത്. വൈകിട്ടോടെ ഷമലിനെ നിംഹാൻസിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
 കുടുംബ വഴക്ക്; ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ 38 കാരിയെ മർദ്ദിച്ച് ആള്‍ക്കൂട്ടം

Apr 15, 2025 11:19 AM

കുടുംബ വഴക്ക്; ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ 38 കാരിയെ മർദ്ദിച്ച് ആള്‍ക്കൂട്ടം

പള്ളിക്കു പുറത്തുവെച്ച് ഒരുകൂട്ടം പുരുഷന്മാര്‍ യുവതിയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍...

Read More >>
Top Stories