പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തില്ലെന്ന് റിപ്പോർട്ട്

പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തില്ലെന്ന് റിപ്പോർട്ട്
Nov 27, 2021 01:38 PM | By Vyshnavy Rajan

ടുത്ത സീസണിലേക്കുള്ള ടീമിൽ പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തുന്നില്ലെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ ലോകേഷ് രാഹുൽ ടീം വിടാൻ തീരുമാനിച്ചത് അവരുടെ റിട്ടൻഷൻ പദ്ധതികളെ തകിടം മറിച്ചു എന്നും അതുകൊണ്ട് തന്നെ എല്ലാവരെയും റിലീസ് ചെയ്ത് പുതിയ ടീം കെട്ടിപ്പടുക്കാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമമെന്നുമാണ് റിപ്പോർട്ടുകൾ.

ലെഗ് സ്പിന്നർ രവി ബിഷ്ണോയ്, പേസർ അർഷ്‌ദീപ് സിംഗ്, ഓപ്പണർ മായങ്ക് അഗർവാൾ എന്നിവരെ ടീമിൽ നിലനിർത്തിയേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, രാഹുൽ ടീം വിടാൻ തീരുമാനിച്ചത് അവർക്ക് കനത്ത തിരിച്ചടിയായി. ഇതോടെ ലേലത്തിലെത്തുമ്പോൾ പഞ്ചാബിന് 90 കോടി രൂപ ബഡ്ജറ്റ് ഉണ്ടാവും.

നിലനിർത്തേണ്ട താരങ്ങളെപ്പറ്റി സൺറൈസേഴ്സ് ഹൈദരാബാദിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ആദ്യ റിട്ടൻഷനായി നിലനിർത്തേണ്ടത് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെയോ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെയോ എന്നതാണ് സൺറൈസേഴ്സിലെ ചോദ്യം. തന്നെ ആദ്യ റിട്ടൻഷനായി നിലനിർത്തണമെന്ന് റാഷിദ് ആവശ്യപ്പെടുമ്പോൾ കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച വില്ല്യംസണെ നിലനിർത്താനാണ് മാനേജ്മെൻ്റിൻ്റെ താത്പര്യം.

ആദ്യ റിട്ടൻഷനും രണ്ടാം റിട്ടൻഷനും തമ്മിലുള്ള ശമ്പള വ്യത്യാസം 4 കോടിയാണ്. അതുകൊണ്ട് തന്നെ ആദ്യ റിട്ടൻഷനായി നിലനിർത്തുന്ന താരത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കും. ആദ്യ റിട്ടൻഷനായി തന്നെ നിലനിർത്തിയില്ലെങ്കിൽ റാഷിദ് ടീം വിടുമെന്ന സൂചനകളുമുണ്ട്. അങ്ങനെയെങ്കിൽ അത് സൺറൈസേഴ്സിന് കനത്ത തിരിച്ചടിയാവും.

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരും. സഞ്ജുവിന് പുറമേ ജോസ് ബട്‌ലർ, ജോഫ്രാ ആർച്ചർ, ലിയാം ലിവിംഗ്സ്റ്റൺ, യശസ്വി ജെയ്‌സ്വാൾ എന്നിവരിൽ മൂന്ന് പേരെ കൂടി രാജസ്ഥാൻ നിലനിർത്തും. ടീംമുംബൈ ഇന്ത്യൻസിൽ രോഹിതിനും ബുംറയ്ക്കുമൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയും വിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെയും മുംബൈ നിലനിർത്തിയേക്കും.

സൂര്യകുമാർ യാദവിനെ ലേലത്തിൽ തിരിച്ചുപിടിക്കാനാണ് അവരുടെ ശ്രമം. ചെന്നൈ സൂപ്പർ കിംഗ്സിൽ ക്യാപ്റ്റൻ എംഎസ് ധോണി ടീമിൽ തുടരും. രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവർക്കൊപ്പം മൊയീൻ അലി, സാം കറൻ എന്നിവരിൽ ഒരു വിദേശതാരവും ടീമിൽ തുടരും. ഡൽഹി ക്യാപിറ്റൽസിൽ പൃഥ്വി ഷാ, ഋഷഭ് പന്ത്, അക്സർ പട്ടേൽ, ആൻറിച് നോർക്കിയ എന്നിവരെയാവും നിലനിർത്തുക.

The Punjab Kings reportedly did not retain anyone

Next TV

Related Stories
കൊവിഡ് വ്യാപനം; സന്തോഷ് ട്രോഫി മാറ്റിവച്ചു

Jan 25, 2022 05:48 PM

കൊവിഡ് വ്യാപനം; സന്തോഷ് ട്രോഫി മാറ്റിവച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ്...

Read More >>
മൂന്നാം ഏകദിനത്തിലും തോൽവി; ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി

Jan 23, 2022 10:48 PM

മൂന്നാം ഏകദിനത്തിലും തോൽവി; ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 4 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 288 റൺസ് വിജയലക്ഷ്യം...

Read More >>
ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു

Jan 23, 2022 03:04 PM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു. നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇന്ന്...

Read More >>
ഫുട്‌ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

Jan 22, 2022 01:21 PM

ഫുട്‌ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. ദീർഘകാലമായി അസുഖ...

Read More >>
വനിതാ ഏഷ്യൻ കപ്പ്‌: ഇന്ത്യയ്‌ക്ക്‌ സമനില

Jan 21, 2022 08:20 PM

വനിതാ ഏഷ്യൻ കപ്പ്‌: ഇന്ത്യയ്‌ക്ക്‌ സമനില

ഇറാൻ ഗോളി സുഹറ കൗദായിയുടെ തകർപ്പൻ പ്രകടനം ഇന്ത്യൻ വിജയം തടഞ്ഞു. വനിതാ എഎഫ്‌സി ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യയ്‌ക്ക്‌ ഗോളില്ലാ...

Read More >>
2022: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി; മറെ, റാഡുക്കാനു, മുഗുരുസ പുറത്ത്

Jan 20, 2022 06:44 PM

2022: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി; മറെ, റാഡുക്കാനു, മുഗുരുസ പുറത്ത്

യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുക്കാനു ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി....

Read More >>
Top Stories