കൽപറ്റ: (truevisionnews.com) വയനാട്ടിൽ മലയോര മേഖലകളിൽ ട്രക്കിങ് നിരോധിച്ചതായി അധികൃതർ അറിയിച്ചു . കാലവര്‍ഷത്തില്‍ മലയോര പ്രദേശങ്ങളില്‍ ദുരന്തസാധ്യത വര്‍ധിക്കുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും ട്രക്കിങ്ങും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഒപ്പം റിസോര്‍ട്ട്, ഹോം സ്റ്റേ എന്നിവിടങ്ങളില്‍ താമസിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് സ്ഥാപന അധികൃതര്‍ ഇത് സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കണം. ജലനിരപ്പ് ഉയരുന്നതിനാലും ഒഴുക്ക് വര്‍ധിക്കുന്നതിനാലും ജലാശയങ്ങളിലും പുഴകളിലും ഇറങ്ങാൻ പാടില്ലെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
#trecking #banned #wayanad #hillaeras #authorites #informed
