#cruseship| ലോകം ചുറ്റാനൊരുങ്ങി ക്രൂസ് കപ്പല്‍; ഇത് വിസ്മയങ്ങളുടെ കലവറ വരൂ നമുക്ക് ആസ്വദിക്കാം

#cruseship|  ലോകം ചുറ്റാനൊരുങ്ങി ക്രൂസ് കപ്പല്‍; ഇത് വിസ്മയങ്ങളുടെ കലവറ വരൂ നമുക്ക് ആസ്വദിക്കാം
Jul 4, 2023 02:26 PM | By Kavya N

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് കപ്പല്‍ ലോകം ചുറ്റാനൊരുങ്ങി. ഐക്കണ്‍ ഓഫ് ദ സീസ് എന്ന് പേരിട്ടിരിക്കുന്ന ഈ ക്രൂസ് കപ്പല്‍ നിരവധി പരീക്ഷണ യാത്രകള്‍ നടത്തിയ ശേഷമാണ് ലോകയാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന് 5,610 യാത്രക്കാരെയും 2,350 ജോലിക്കാരെയും വഹിക്കാനുള്ള ശേഷിയുണ്ട്.

365 മീറ്റര്‍ നീളമുള്ള ക്രൂസിന്റെ ഭാരം 250,800 ടണ്ണാണ്. യൂറോപ്പിലെ മുന്‍നിര കപ്പല്‍ശാലയായ ഫിന്‍ലന്‍ഡിലെ മേയര്‍ ടര്‍ക്കുവില്‍ നിര്‍മിച്ച ഈ ക്രൂയിസ് കപ്പൽ വിവിധ മേഖലയില്‍ നിന്നുള്ള 450 വിദഗ്ധര്‍ ആദ്യഘട്ട പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് നീറ്റിലിറക്കിയിരിക്കുന്നത്. 2024 ജനുവരിയിലാണ് ഐക്കണ്‍ ഓഫ് ദ സീസിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്.

ഒപ്പം ഈ വര്‍ഷാവസാനം രണ്ടാംഘട്ട പരീക്ഷണങ്ങളും നടക്കും. കപ്പലിനുള്ളില്‍ ഒരുക്കിയ വാട്ടര്‍തീം പാര്‍ക്കാണ് ഐക്കണ്‍ ഓഫ് ദ സീസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് തന്നെ പറയാം . കടലിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കാണ് ഇതെന്നാണ് കമ്പനിയും അവകാശപ്പെടുന്നത്.

റിസോര്‍ട്ട് ഗേറ്റ് വേകളും തീം പാര്‍ക്കുകളും ബീച്ച് എസ്‌കേപ്പുകളും ഉള്‍പ്പടെ നാല്‍പ്പതിലേറെ വിസ്മയങ്ങളും സഞ്ചാരികള്‍ക്കായി ഈ കപ്പലില്‍ ഒരുങ്ങുന്നുണ്ടെന്ന് റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

#cruseship #readytogo #wonder #storehouse

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
Top Stories

Entertainment News