നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു

നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു
Jun 9, 2023 08:02 PM | By Susmitha Surendran

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. ചെന്നൈയിലെ കെ കെ നഗറിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ ആണ് യുവ സംവിധായകൻ മരിച്ചത്.

മറ്റൊരു നടനായ പളനിയപ്പന്‍റെ കാറും ശരണിന്‍റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് 29 കാരനായ ശരണിന്‍റെ ജീവനെടുത്ത അപകടം സംഭവിച്ചത്.

അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം അപകടമുണ്ടായ സമയത്ത് മദ്യലഹരിയിലാണ് പളനിയപ്പന്‍ കാര്‍ ഓടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ പളനിയപ്പനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പളനിയപ്പന്‍റെ വൈദ്യ പരിശോധന റിപ്പോർട്ടടക്കം പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയുണ്ടാകുക എന്നാണ് വിവരം.

ശരൺ രാജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ വെട്രിമാരന്‍റെ അസിസ്റ്റന്‍റായിരുന്ന മരണപ്പെട്ട ശരൺ. വെട്രിമാരന്‍റെ ഹിറ്റ് ചിത്രം വട ചെന്നൈയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. വട ചെന്നൈയിലും സിനിമയിലും അസുരനിലുമടക്കം ശരണ്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Tamil actor and director Sharan Raj died in a car accident.

Next TV

Related Stories
ദൈവമേ .... ഡോക്ടറും?  അഞ്ച്  ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ പിടിയിൽ

May 11, 2025 10:53 AM

ദൈവമേ .... ഡോക്ടറും? അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ പിടിയിൽ

അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ...

Read More >>
'അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ' കൈക്കൂലി വാങ്ങിയത് 70 ലക്ഷം,  ഇൻകം ടാക്സ് കമ്മീഷണർ അറസ്റ്റിൽ

May 11, 2025 08:01 AM

'അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ' കൈക്കൂലി വാങ്ങിയത് 70 ലക്ഷം, ഇൻകം ടാക്സ് കമ്മീഷണർ അറസ്റ്റിൽ

70 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നിരുതി കമ്മീഷണർ അറസ്റ്റിൽ...

Read More >>
സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച

May 10, 2025 07:41 PM

സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച

പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച...

Read More >>
Top Stories