ലണ്ടന്‍: (truevisonnews.in) യുകെയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ധിച്ച മലയാളി യുവാവിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. 20 മാസം ജയില്‍ ശിക്ഷ വിധിച്ചത് . ന്യുപോര്‍ട്ടില്‍ താമസിക്കുന്ന 37 വയസുകാരനാണ് ശിക്ഷിക്കപ്പെട്ടത്. കുടുംബ കലഹത്തിന്റെ ഭാഗമായി രണ്ട് തവണ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത് .

കുടുംബ പ്രശ്നങ്ങളെക്കുറിച്ച് നാട്ടിലുള്ള സഹോദരനുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ധനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഈ വീഡിയോ കോളിലൂടെ ലഭിച്ചത് കേസിന് ബലമേകി. കുപ്പികൊണ്ട് പ്രതി ഭാര്യയുടെ തലയ്ക്ക് അടിക്കുകയും ഉപദ്രവം സഹിക്കാനാവാതെ ഭര്‍ത്താവിന്റെ അടുത്ത് നിന്ന് ഇറങ്ങിയോടിയ ഭാര്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
കേസ് കോടതിയില്‍ എത്തിയപ്പോള്‍ കുട്ടികളെ ഓര്‍ത്ത് മാപ്പ് നല്‍കാന്‍ പരാതിക്കാരി തയ്യാറാവുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് നിരസിച്ച കോടതി 20 മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ചെയ്ത തെറ്റില്‍ പശ്ചാത്താപമുണ്ടെന്നും ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രധാന്യം താന്‍ മനസിലാക്കുന്നുവെന്നും കോടതിയില്‍ പറഞ്ഞെങ്കിലും ശിക്ഷയില്‍ ഇളവ് നല്‍കാന്‍ കോടതി തയ്യാറായില്ല. പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
The court sentenced the Malayali youth who beat his wife to jail
