ബി.ജെ.പി വനിതാ എം.എല്‍.എയുടെ വീടിന് നേരെ ബോംബേറ്

ബി.ജെ.പി വനിതാ എം.എല്‍.എയുടെ വീടിന് നേരെ ബോംബേറ്
Jun 9, 2023 03:20 PM | By Kavya N

ഇംഫാല്‍:  (truevisionnews.com) വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ ബി.ജെ.പി വനിതാ എം.എല്‍.എ സൊറായി സാം കെബി ദേവിയുടെ വീടിന് നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത് . കുക്കി-മെയ്തെയ് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ബൈക്കിലെത്തിയ അക്രമി സംഘം എം.എല്‍.എയുടെ വീടിന്റെ ഗേറ്റിനുള്ളിലേക്ക് ബോംബ് എറിഞ്ഞത്. വൻ സ്ഫോടനത്തിൽ ബോംബെറിഞ്ഞ സ്ഥലത്ത് കുഴി രൂപപ്പെട്ടു. ആർക്കും പരിക്കു പറ്റിയിട്ടില്ല .

വിവരമറിഞ്ഞ് ഉടൻ പൊലീസ്‍ സംഘം സ്ഥലത്തെത്തി. കലാപം തുടങ്ങിയതിനു പിന്നാലെ മറ്റൊരു ബി.ജെ.പി എം.എൽ.എയെ ആൾക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.വുംഗ്‌സാഗിന്‍ വാള്‍ട്ടെ എന്ന എംഎല്‍എയാണ് മേയ് നാലിന് മറ്റൊരു ആക്രമണത്തിന് ഇരയായത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന് ഓര്‍മശക്തി നഷ്ടമായെന്നും ആരോഗ്യനില വീണ്ടെടുക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നുമാണ് അറിഞ്ഞത് .

അതിനിടെ, മണിപ്പൂർ സംസ്ഥാനം വിഭജിക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗക്കാരായ 10 ബി.ജെ.പി -എൻഡി.എ എം.എൽ.എമാർ രംഗത്ത് വന്നിരുന്നു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും 16നകം വിശദീകരണം നൽകാനും നിർദേശം നൽകി . കഴിഞ്ഞദിവസം നാലുവയസ്സുകാരനെയും അമ്മയെയും ബന്ധുവിനെയും ആള്‍ക്കൂട്ടം ആംബുലൻസിന് തീവെച്ച് ചുട്ടുകൊന്നിരുന്നു. ടോൺസിങ് ഹാംങ്‌സിങ് (4), അമ്മ മീന (45), ബന്ധു ലിദിയ (37) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി തീ കൊളുത്തിയാണ് ആള്‍ക്കൂട്ടം ഇവരെ കൊലപ്പെടുത്തിയത്. അസം റൈഫിള്‍സിന്റെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഇവിടെ വെടിവെപ്പുണ്ടായി. നാലു വയസുകാരനായ ടോണ്‍സിംഗിന് വെടിയേൽക്കുകയും തുടര്‍ന്ന് അസം റൈഫിള്‍സ് കമാന്‍ഡല്‍ പൊലീസിന്റെ അകമ്പടിയോടെ ആംബുലൻസിൽ ഇംഫാലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നാല് കിലോമീറ്ററോളം അസം റൈഫിള്‍സ് ഇവര്‍ക്ക് അകമ്പടി പോയ ശേഷം പൊലീസിന് സുരക്ഷ കൈമാറുകയായിരുന്നുവെന്നാണ് വിവരം. വൈകീട്ട് 6.30 ഓടെ ഐസോയിസിംബ എന്ന സ്ഥലത്ത് വെച്ച് അക്രമികൾ ആംബുലന്‍സിന് തീയിടുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ബന്ധു പറഞ്ഞു. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാൻ വീരമൃത്യു വരിച്ചിരുന്നു. അര്‍ധസൈനികവിഭാഗമായ അസം റൈഫിള്‍സിലെ രണ്ടുസൈനികര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

Bomb attack on BJP woman MLA's house

Next TV

Related Stories
ദൈവമേ .... ഡോക്ടറും?  അഞ്ച്  ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ പിടിയിൽ

May 11, 2025 10:53 AM

ദൈവമേ .... ഡോക്ടറും? അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ പിടിയിൽ

അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി ആശുപത്രി സിഇഒയായ വനിതാഡോക്ടർ...

Read More >>
'അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ' കൈക്കൂലി വാങ്ങിയത് 70 ലക്ഷം,  ഇൻകം ടാക്സ് കമ്മീഷണർ അറസ്റ്റിൽ

May 11, 2025 08:01 AM

'അപ്പീലിൽ അനുകൂല തീരുമാനമെടുക്കാൻ' കൈക്കൂലി വാങ്ങിയത് 70 ലക്ഷം, ഇൻകം ടാക്സ് കമ്മീഷണർ അറസ്റ്റിൽ

70 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നിരുതി കമ്മീഷണർ അറസ്റ്റിൽ...

Read More >>
സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച

May 10, 2025 07:41 PM

സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച

പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച...

Read More >>
Top Stories