സിഡ്നി: (www.truevisionnews.com)പുരുഷ കേന്ദ്രീകൃത യൂനിഫോം മാർഗ നിർദേശങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആസ്ട്രേലിയയിലെ നാഷനൽ എയർലൈൻസ്. പുരുഷ കാബിൻ ക്രൂ അംഗങ്ങൾക്ക് മേയ്ക്കപ്പ് ധരിക്കാനും സ്ത്രീകൾക്ക് ഹൈ ഹീൽ ഷൂസുകൾ ധരിക്കാനുമാണ് അനുമതി നൽകിയത്.

വ്യത്യസ്തമായ സാംസ്കാരിക ഇടങ്ങളിൽ നിന്ന് വരുന്നവർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് ക്വാണ്ടാസ് എയർലൈൻസ് അധികൃതർ അറിയിച്ചു. കാലാനുസൃതമായിരിക്കണം തങ്ങളുടെ യൂനിഫോം എന്ന് നിർബന്ധമുണ്ടെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
അതേസമയം, മേയ്ക്കപ്പ് ചെയ്തും ഹൈ ഹീൽ ഷൂസ് ധരിച്ചും ജോലിക്ക് വരാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കില്ല. വനിതകൾക്ക് ഡയമണ്ട് കമ്മലും ധരിക്കാൻ അനുവാദമുണ്ട്. സിഡ്നിയാണ് ക്വാണ്ടാസ് എയർലൈൻസിന്റെ ആസ്ഥാനം.
Male flight attendants are allowed to wear face coverings and women are allowed to wear high heels on Australian Airlines flights
