പാരീസ്: ഫ്രാൻസിൽ നാലു കുട്ടികളടക്കം അഞ്ചുപേർക്ക് കത്തിക്കുത്തേറ്റ് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.

ഫ്രാൻസിലെ കുന്നുകൾ നിറഞ്ഞ പ്രദേശമായ ആൽപ്സ് നഗരത്തിലാണ് സംഭവം. കുട്ടികൾ പാർക്കിൽ കളിക്കുന്നതിനിടെയാണ് സംഭവം.
വ്യാഴാഴ്ച ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ ഫ്രീലാൻസ് ജേണലിസ്റ്റാണ് പങ്കുവെച്ചത്. സിറിയൻ അഭയാർഥിയാണ് ആക്രമിയെന്നാണ് പൊലീസ് പറയുന്നത്.
കറുത്ത ഷോർട്സും സ്വെറ്റ് ഷർട്ടും ധരിച്ച ആക്രമി പാർക്കിലൂടെ ഓടുന്നത് ആറ് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിലുണ്ട്. തദ്ദേശവാസികൾ ഇയാളെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. യുവാവ് തൊപ്പിയും ധരിച്ചിട്ടുണ്ട്.
Five people, including four children, were stabbed in France
