തൃശ്ശൂർ : (www.truevisionnews.com) ഉത്തർപ്രദേശിലെ മഥുരയിൽ വച്ചു നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ കേരള ടീമിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആവേശകരമായ സ്വീകരണം നൽകി.

തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ സ്വീകരണ യോഗം ഉത്ഘാടനം ചെയ്തു. കേരള ആം റെസ്ലിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ലാ ആം റെസ്ലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ വി ജോഷി ഫ്രാൻസിസ്. സെക്രട്ടറി എ.ജെ ജയ്മോൻ. ഭാരവാഹികളായ കെ.ആർ സുകുമാരൻ. വി.കെ.പി സുധാകരൻ. റോബർട്ട് കൊട്ടേക്കാട്ട്. സി.ഡി അനൂപ് എന്നിവർ പങ്കെടുത്തു
National Panchagusti Championship: Kerala champions, rousing welcome in Thrissur