ന്യൂഡൽഹി: രാജ്യത്തെ എണ്ണ കമ്പനികൾ പെട്രോൾ-ഡീസൽ വില കുറച്ചേക്കുമെന്ന് സൂചന. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മുമ്പുണ്ടായ നഷ്ടം കമ്പനികൾ നികത്തിയെന്നും ഇതിനൊപ്പം മികച്ച പാദഫലങ്ങളും മൂലം കമ്പനികൾ വില കുറക്കാൻ തയാറായേക്കുമെന്നാണ് റിപ്പോർട്ട്.
ത്രൈമാസ പാദങ്ങളിൽ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തിൽ നഷ്ടം തിരിച്ചുപിടിക്കൽ കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. നേരത്തെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിൽ ഇന്ത്യയിൽ കമ്പനികൾ എണ്ണവില കുറച്ചിരുന്നില്ല.
എണ്ണവിതരണം വെട്ടിക്കുറക്കുമെന്ന് ഒപെകിലെ അംഗരാജ്യങ്ങളിൽ ഒരാൾ അറിയിച്ചിരുന്നുവെങ്കിലും ബദൽ മാർഗങ്ങളുള്ളതിനാൽ ഇന്ത്യയെ ഇത് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ആവശ്യത്തിന് പെട്രോളിയത്തിന്റേയും ഗ്യാസിന്റേയും വിതരണം ഇന്ത്യയിലുണ്ടാവുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Indications are that the country's oil companies may reduce the price of petrol and diesel.
