ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
Jun 6, 2023 04:23 PM | By Kavya N

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത . നിലവില്‍ ഇപ്പോൾ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്.

ഒപ്പം കൂടൂതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ഒപ്പം ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കുവാനും കഴിയും.

ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈല്‍ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂണ്‍ 7ന് രാവിലെ 10.30 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും .

എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമാണ് കേരളം. എന്‍ഫോഴ്‌സ്‌മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച് വരികയാണ് . നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്‍റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ, ഓപ്പറേഷന്‍ ഓയില്‍ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കാന്‍ അനുമതി നല്‍കി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു.ഒപ്പം പരാതി പരിഹാരത്തിന് ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു

Food Security Department with 'Eat Right Kerala' mobile app

Next TV

Related Stories
#health | വണ്ണം കുറക്കാൻ ജിമ്മിൽ പോകേണ്ട ആവശ്യമില്ല, ഈ ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ

Sep 29, 2023 05:10 PM

#health | വണ്ണം കുറക്കാൻ ജിമ്മിൽ പോകേണ്ട ആവശ്യമില്ല, ഈ ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ

കൃത്യമായ ഡയറ്റും വർക്കൗട്ടുമെല്ലാം ഇതിനാവശ്യമായി...

Read More >>
#health | മുഖക്കുരു നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാണോ, എങ്കിൽ ഈ പാനീയം ഒന്നു കഴിച്ചുനോക്കൂ...

Sep 28, 2023 04:15 PM

#health | മുഖക്കുരു നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാണോ, എങ്കിൽ ഈ പാനീയം ഒന്നു കഴിച്ചുനോക്കൂ...

സാധാരണഗതിയിൽ കൗമാരക്കാരിലാണ് ഏറെയും മുഖക്കുരു ഒരു...

Read More >>
#health | ദിവസവും വ്യായാമം ചെയ്യൂ, നിങ്ങളുടെ കരിയറിൽ വലിയ വിജയങ്ങൾ  നേടാൻ സാധിക്കും

Sep 27, 2023 09:22 PM

#health | ദിവസവും വ്യായാമം ചെയ്യൂ, നിങ്ങളുടെ കരിയറിൽ വലിയ വിജയങ്ങൾ നേടാൻ സാധിക്കും

മിക്കവർക്കും വ്യായാമം കൊണ്ട് നേടാൻ കഴിയുന്ന ഏറ്റവും...

Read More >>
#health | മുടി തഴച്ച് വളരാനും മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഡയറ്റിൽ ഉൾപ്പെടുത്താം ഈ വിത്തുകൾ

Sep 27, 2023 01:03 PM

#health | മുടി തഴച്ച് വളരാനും മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഡയറ്റിൽ ഉൾപ്പെടുത്താം ഈ വിത്തുകൾ

കാലാവസ്ഥ, സ്ട്രെസ്, മോശം ഡയറ്റ്, ഉറക്കമില്ലായ്മ, ഹോർമോൺ വ്യതിയാനം, ചില...

Read More >>
#health | ഇഞ്ചി ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരല്ലേ നിങ്ങൾ, പ്രതിവിധിയുണ്ട്; ഇഞ്ചി ടോണിക്

Sep 26, 2023 05:26 PM

#health | ഇഞ്ചി ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരല്ലേ നിങ്ങൾ, പ്രതിവിധിയുണ്ട്; ഇഞ്ചി ടോണിക്

വിവിധ അണുബാധകളെ ചെറുക്കുന്നതിനും നമ്മുടെ രോഗ പ്രതിരോധശേഷി...

Read More >>
Top Stories