ദില്ലി: ദില്ലി ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിക്ക് കയറി.അമിത്ഷായുമായി ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി. ശനിയാഴ്ചയാണ് സാക്ഷിയും ബജ്റംഗ് പൂനിയയും ഷായെ കണ്ടത്. സരമത്തില് നിന്നും ഒരടി പിന്നോട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി.
നീതിക്ക് വേണ്ടി പോരാട്ടം തുടരും.ജോലിക്കൊപ്പം പോരാട്ടം തുടരും. തെറ്റായ വാർത്ത പ്രചരിപ്പിക്കരുത് എന്നും സാക്ഷി ആവശ്യപ്പെട്ടു.വിനേഷ് ഫോഗട്ടും , ബജ്റംഗ് പൂനിയയും ജോലിക്ക് കയറിയിട്ടുണ്ട്.
Sakshi Malik will continue to fight with work, says he has not backed down from the struggle of wrestlers