വടക്കു കിഴക്കിന്റെ കുംഭമേള ; നിലച്ചാൽ കുന്നിനു മുകളിലെ അമ്പുബാച്ചി മേളയെ കുറിച്ച് അറിയാം

വടക്കു കിഴക്കിന്റെ കുംഭമേള ; നിലച്ചാൽ കുന്നിനു മുകളിലെ അമ്പുബാച്ചി മേളയെ കുറിച്ച് അറിയാം
Jun 4, 2023 10:57 PM | By Kavya N

മുത്തശ്ശിക്കഥകളെ വെല്ലുന്ന യാഥാർഥ്യങ്ങളുള്ള നാടുകളാണ് വടക്കു കിഴക്ക ഇന്ത്യയിൽ പലയിടത്തുമുള്ളത്. അത്തരം വിശ്വാസങ്ങളുടെ ഒരു കേന്ദ്രമാണ് ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം . അസമിലെ ഗുവാഹത്തിയിൽ നിന്നു 11 കിലോമീറ്റർ അകലെ നീലാചൽ കുന്നിൻ മുകളിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം.

വടക്കു കിഴക്കിന്റെ കുംഭമേള എന്നറിയപ്പെടുന്ന അമ്പുബാച്ചി മേള ഈ വർഷം ജൂൺ 22 മുതൽ 26 വരെ നടക്കുക ഈ കാമാഖ്യ ക്ഷേമത്തിലാണ്. മതപരമായ ചടങ്ങ് എന്നതിനേക്കാൾ ഒരുനാടിന്റെ സംസ്ക്കാരത്തെയും വിശ്വാസങ്ങളേയുമെല്ലാം അടുത്തറിയാൻ സഹായിക്കുന്ന അവസരം കൂടിയാണ് എല്ലാവർഷവും നടക്കുന്ന അമ്പുബാച്ചി മേള.

കാമാഖ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ യോനിയാണ്. വർഷത്തിലൊരിക്കൽ കാമാഖ്യ ദേവി രജസ്വലയാവുന്ന ദിനങ്ങളാണ് അമ്പുബാച്ചി മേളയായി ആഘോഷിക്കുന്നത്. അമ്പുബാച്ചിയുടെ മൂന്നു ദിവസങ്ങൾ പൊതുവേ നാട്ടുകാർക്ക് വൃതാനുഷ്ഠാനങ്ങളുടെ കൂടി ദിനങ്ങളാണ്.

ഈ ദിവസങ്ങളിൽ കാമാഖ്യ ദേവി രജസ്വലയാവുന്നുവെന്നാണ് വിശ്വാസം ദേവിയുടെ ആർത്തവത്തിന്റെ ആ മൂന്നു ദിവസങ്ങളിലും പൂജകളൊന്നും നടത്താതെ ക്ഷേത്രവാതിലുകൾ അടച്ചിടും ഇതേ ദിവസങ്ങളിൽ അടഞ്ഞു കിടക്കുന്ന ക്ഷേത്രത്തിനു പുറത്ത് അബാച്ചി മേള അരങ്ങേറും.

പല ദേശങ്ങളിൽ നിന്നുള്ള തീർഥാടകരും സഞ്ചാരികളുമെല്ലാം അമ്പുബാച്ചി മേളയിൽ പങ്കെടുക്കാനായി നിലാച്ചൽ കുന്നു കയറും. കുംഭമേളയിലേതുപോലെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും നിരവധി സന്യാസിമാരും അമ്പുബാച്ചി മേളയിലേക്ക് എത്തിച്ചേരാറുണ്ട് .

കാമാഖ്യ ദേവിയുടെ മൂന്ന് ആർത്തവ ദിനങ്ങൾക്കൊടുവിൽ നാലാം ദിവസത്തിലാണ് ക്ഷേത്രകവാടങ്ങൾ തുറക്കുക. ഇതിനു ശേഷമാണ് ഇവിടെ പതിവു പൂജകൾ ആരംഭിക്കുക. ചുവന്ന തുണിയാണ് ഇവിടുത്തെ പ്രസാദമായ കണക്കാക്കുന്നത് കാമാഖ്യയുടെ ആർത്തവ രക്തത്തിൽ പുരണ്ട ആ തുണിക്കഷണങ്ങൾ അഭിവൃദ്ധിയുടെ സൂചനകളായും കരുതപ്പെടുന്നു.

അമ്പുബാച്ചി എന്നാൽ വെള്ളവുമായുള്ള സംസാരമെന്നും അർഥമുണ്ട്. ഗുവാഹത്തിയിലും അസമിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം മഴ പ്രതീക്ഷിക്കുന്ന ദിവസങ്ങളിൽ കൂടിയാണ് അമ്പുബാച്ചി മേള നടക്കുന്നത്. പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഒരു വിശ്വാസവും അമ്പുബാച്ചി മേളയുമായി ബന്ധിപ്പെട്ടുണ്ട്

. രജസ്വലയാവുന്നതോടെ പുതിയ സൃഷ്ടിക്കുള്ള കഴിവ് കാമാഖ്യ ദേവിക്ക് ലഭിക്കുന്നതുപോലെ മഴയുടെ വരവോടെ ഭൂമിയിലും പുതിയ കൃഷി ആരംഭിക്കാനാവുമെന്നും നാട്ടുകാർ കരുതുന്നു. എങ്ങനെ എത്തിച്ചേരാം.

വടക്കു കിഴക്കേ ഇന്ത്യയുടെ പടിവാതിലായി അറിയപ്പെടുന്ന ഗുവാഹത്തിയിലാണ് കാമാഖ്യ ക്ഷേത്രം ഉള്ളത്. പ്രധാന നഗരങ്ങളുമായി റോഡ് മാർഗം ബന്ധമുള്ള ഗുവാഹത്തിയുടെ അടുത്തുള്ള മെട്രോ നഗരം കൊൽക്കത്തയാണെങ്കിലും അവിടേക്ക് ആയിരം കിലോമീറ്ററിലേറെ ദൂരമുണ്ട്.

ട്രെയിൻ മാർഗം വരികയാണെങ്കിൽ കാമാഖ്യ ജംങ്ഷനാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഈ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ അകലെയാണ്. ഗുവാഹത്തി വിമാനത്താവളം തന്നെയാണ്. അടുത്തുള്ള വിമാനത്താവളം കാമാഖ്യ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ മേ ഇവിടേയ്ക്കുള്ളൂ.

Kumbh Mela of North East; If you stop, you will know about the Ambubachi Mela on top of the hill

Next TV

Related Stories
#BeachDussehra | ബീച്ച് ദസറ; കേരളം ഇനി മുഴപ്പിലങ്ങാടേക്ക്, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു

Sep 25, 2023 04:14 PM

#BeachDussehra | ബീച്ച് ദസറ; കേരളം ഇനി മുഴപ്പിലങ്ങാടേക്ക്, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു

ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ്...

Read More >>
#travel | 'മൗലിനോംഗ്'; ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം

Sep 20, 2023 09:51 PM

#travel | 'മൗലിനോംഗ്'; ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം

'ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം' എന്ന വിശേഷണവും ഈ ഗ്രാമത്തിനുണ്ട്....

Read More >>
#travel | പ്രകൃതിയുടെ മനോഹാരിതയും അല്പം ഭയവും ഉണ്ടാക്കുന്ന വൈശാലി ഗുഹ വരെ പോയാലോ...

Sep 19, 2023 02:09 PM

#travel | പ്രകൃതിയുടെ മനോഹാരിതയും അല്പം ഭയവും ഉണ്ടാക്കുന്ന വൈശാലി ഗുഹ വരെ പോയാലോ...

'ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍' എന്ന് തുടങ്ങുന്ന ഗാനം ഈ ഗുഹയിലാണ് ഷൂട്ട്...

Read More >>
Top Stories