മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു

മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു
Jun 3, 2023 05:32 PM | By Susmitha Surendran

ഇയർഫോണുകളില്ലാത്ത ജീവിതം ആലോചിക്കാൻ പോലും പറ്റാത്ത എത്രപേരുണ്ട്...? പ്രത്യേകിച്ച് ദീർഘദൂര യാത്ര പോകുമ്പോഴും ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ ഓഫീസിലും / വീട്ടിലുമൊക്കെ ദീർഘനേരം ചെലവഴിക്കേണ്ടിവരികയും ചെയ്താൽ ഇയർഫോണുകൾ ഒരു അനുഗ്രഹമായി മാറാറില്ലേ..?

ഇത്തരം സാഹചര്യങ്ങളിൽ ഇയർഫോൺ കാണാതാവുകയോ, എടുക്കാൻ മറക്കുകയോ​ ചെയ്താലുള്ള അവസ്ഥ..! എന്നാൽ, മണിക്കൂറുകളോളം ഇയർഫോണും ചെവിയിൽ കുത്തിയിരിക്കുന്നതിന് അതിന്റേതായ ദോഷങ്ങളുമുണ്ട്. മിക്ക ഇയർഫോണുകളും നിങ്ങളുടെ ചെവിയുടെ കനാലിൽ ആഴത്തിൽ ഇരിക്കുന്നതിനാൽ, പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമായിരിക്കും.

ഒരു പക്ഷെ നിങ്ങളുടെ കേൾവി ശക്തിയെ വരെ അത് ബാധിച്ചേക്കാം. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള 18 വയസ്സുകാരന് മണിക്കൂറുകളോളം TWS ഇയർബഡുകൾ ഉപയോഗിച്ചതിനെ തുടർന്ന് കേൾവിശക്തി നഷ്ടപ്പെട്ടു.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഇയർഫോൺ ദീർഘനേരം ഉപയോഗിച്ചതുമൂലമുണ്ടായ അണുബാധ കാരണമാണ് ആൺകുട്ടിക്ക് കേൾവിശക്തി നഷ്ടമായത്. എന്നാൽ, ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ കേൾവിശക്തി വീണ്ടെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

ആളുകൾ ദീർഘനേരം ഇയർബഡുകൾ ധരിക്കുമ്പോൾ, ചെവിയുടെ കനാലിലെ ഈർപ്പം വർദ്ധിക്കും, അത് ബാക്ടീരിയകൾക്കും വൈറസുകൾക്കും തഴച്ചുവളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

നമ്മുടെ ശരീരം പോലെ തന്നെ ചെവി കനാലിനും വെന്റിലേഷൻ ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. ദീർഘനേരം അടച്ചിടുന്നത് വിയർപ്പ് അടിഞ്ഞുകൂടി തുടർന്നുള്ള അണുബാധയ്ക്കും കാരണമാകുന്നു. 

Wireless earphone use for hours; The 18-year-old lost his hearing

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News