കോൺ​ഗ്രസ് പുനസംഘടന; മൂന്ന് ജില്ലകളിലെ നിയമനം ഉടൻ പൂർത്തിയാക്കും

കോൺ​ഗ്രസ് പുനസംഘടന; മൂന്ന് ജില്ലകളിലെ നിയമനം ഉടൻ പൂർത്തിയാക്കും
Jun 3, 2023 03:43 PM | By Nourin Minara KM

തിരുവനന്തപുരം: (www.truevisionnews.com)കോൺ​ഗ്രസ് പുനസംഘടന വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മൂന്ന് ജില്ലകളിൽ മാത്രമാണ് ബ്ലോക്ക്‌ പ്രസിഡണ്ട് നിയമനം ബാക്കിയുള്ളത്. അത് ഉടൻ പൂർത്തിയാക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. ആർക്കും പരാതിയില്ലാതെ പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമം. കെ മുരളീധരന്റെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം, തൃശൂർ ഡി സിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജി വെച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് രാജി. പുതിയ ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ പി ജി ജയ്ദീപിനെ ഉൾപ്പെടുത്തിയിരുന്നു. കെ സുധാകരന്റെ നോമിനി ആയായിട്ടാണ് ജയ്ദീപിന്റെ നിയമനം.

കോൺഗ്രസിൽ നിന്നും പാർട്ടി പാർട്ടി നാമ നിർദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളിൽ നിന്നും രാജി വയ്ക്കുന്നതായി അജിത്കുമാർ അറിയിച്ചു. മുണ്ടത്തിക്കോട് പഞ്ചായത്ത്മുൻ പ്രസിഡന്‍റാണ് അജിത് കുമാർ. നേരത്തെയും നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് രാജി പ്രഖ്യാപിച്ച അജിത്കുമാറിനെ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് രാജി പിൻവലിപ്പിക്കുകയായിരുന്നു. വടക്കാഞ്ചേരി മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവ് കൂടിയാണ് അജിത്കുമാർ.

Congress reorganization; Recruitment in three districts will be completed soon

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories