ഡാമിനു മുകളിൽ റോപ്‌വേ സാധ്യത തെളിയുന്നു; സഞ്ചാരികൾക്കായി ഇനി ഇടുക്കിയിൽ ആകാശ കാർ എത്തും

ഡാമിനു മുകളിൽ റോപ്‌വേ സാധ്യത തെളിയുന്നു; സഞ്ചാരികൾക്കായി ഇനി ഇടുക്കിയിൽ ആകാശ കാർ എത്തും
Jun 3, 2023 02:31 PM | By Kavya N

രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു സമാനമായി ഇടുക്കിയിൽ 'റോപ്പ് വേ ' സാധ്യതകൾ തെളിയുന്നു. കേന്ദ്ര സർക്കാരിന്റെ പർവതമാല പദ്ധതിയിൽ ഉൾപ്പെടുത്തി റോപ്പ് വേ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള സാധ്യതാ പഠനം പൂർത്തിയായെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. വട്ടവട - കുണ്ടള, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളാണ് സാധ്യതാ ലിസ്റ്റിലുള്ളത്.

ഇടുക്കിയിൽ ട്രാക്ക്ബെൽ കൺസൽറ്റൻസിയും മൂന്നാർ വട്ടവടയിൽ റൈറ്റ്സ് എന്ന ഏജൻസിയുമാണു പഠനം നടത്തിയത ജില്ലയിൽ പദ്ധതി അനുവദിക്കണം എന്നാവശ്യപ്പെട്ട എംപി ദേശീയപാതാ മന്ത്രാലയത്തിനു കഴിഞ്ഞ വർഷം കത്തു നൽകിയിരുന്നു. സംസ്ഥാനത്തിന് അനുവദിച്ച 4 പദ്ധതികളിൽ രണ്ടെണ്ണം ഇടുക്കി ജില്ലയിലാണ്. മലയോര പാതകളിൽ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്.

ഇടുക്കി ഡാമിനു മുകളിൽ നിർമിക്കുന്ന റോ ജില്ലയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്നും രണ്ടു സ്ഥലങ്ങളിലും പഠനം നടത്തിയ കൺസൽറ്റൻസികൾ സമർപ്പിക്കുന്ന പ്രോജക്ട് റിപ്പോർട്ട് അടിസ്ഥാനത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള നാഷനൽ ഹൈവേയ്സ് ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡ് ആണ് അന്തിമ അനുമതി നൽകുന്നതും പദ്ധതി നടപ്പിലാക്കുന്നതുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു

A ropeway over the dam looms large; Akasha car will now reach Idukki for tourists

Next TV

Related Stories
#BeachDussehra | ബീച്ച് ദസറ; കേരളം ഇനി മുഴപ്പിലങ്ങാടേക്ക്, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു

Sep 25, 2023 04:14 PM

#BeachDussehra | ബീച്ച് ദസറ; കേരളം ഇനി മുഴപ്പിലങ്ങാടേക്ക്, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു

ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ്...

Read More >>
#travel | 'മൗലിനോംഗ്'; ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം

Sep 20, 2023 09:51 PM

#travel | 'മൗലിനോംഗ്'; ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം

'ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം' എന്ന വിശേഷണവും ഈ ഗ്രാമത്തിനുണ്ട്....

Read More >>
#travel | പ്രകൃതിയുടെ മനോഹാരിതയും അല്പം ഭയവും ഉണ്ടാക്കുന്ന വൈശാലി ഗുഹ വരെ പോയാലോ...

Sep 19, 2023 02:09 PM

#travel | പ്രകൃതിയുടെ മനോഹാരിതയും അല്പം ഭയവും ഉണ്ടാക്കുന്ന വൈശാലി ഗുഹ വരെ പോയാലോ...

'ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍' എന്ന് തുടങ്ങുന്ന ഗാനം ഈ ഗുഹയിലാണ് ഷൂട്ട്...

Read More >>
Top Stories