എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ 'വിലക്കപ്പെട്ട' സ്ഥലങ്ങള്‍; വരൂ അതിനെ കുറിച്ച് കൂടുതൽ അറിയാം

എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ 'വിലക്കപ്പെട്ട' സ്ഥലങ്ങള്‍; വരൂ അതിനെ കുറിച്ച് കൂടുതൽ അറിയാം
May 27, 2023 02:10 PM | By Kavya N

(truevisionnews.in) നിങ്ങൾ എത്ര വലിയ സഞ്ചാരികളായതും എത്രയൊക്കെ ശ്രമിച്ചാലും പ്രവേശിക്കാന്‍ കഴിയാത്ത ചിലയിടങ്ങള്‍ ഇപ്പോഴും ഭൂമിയിലുണ്ട്. വിനോദസഞ്ചാരികള്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങള്‍ ലോകമെമ്പാടുമുണ്ട്. അതിന് പ്രധാന കാരണം അവ അപകടകരമാണ് അല്ലെങ്കില്‍ മറ്റ് വിചിത്രമായ കാരണങ്ങളാലോ നിഗൂഢതകളാലോ മറഞ്ഞിരിക്കുന്നു അല്ലെങ്കില്‍ ഇപ്പോഴും പര്യവേക്ഷണം ചെയ്യപ്പെടാത്തവയാണ് എന്നതാണ് . അത്തരം സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ ചില 'വിലക്കപ്പെട്ട' സ്ഥലങ്ങള്‍ അറിയാം

ഇന്ത്യയിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്

ആര്‍ക്കും ഒരിക്കലും സന്ദര്‍ശിക്കാന്‍ പാടില്ലാത്ത നിരോധിത ദ്വീപുകളില്‍ ഒന്നാണ് ആന്‍ഡമാന്‍ നിക്കോബാറിലെ മനോഹരമായ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ആധുനിക ലോകം ഇപ്പോഴും തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് ഇവിടുത്തെ ആളുകള്‍. അവര്‍ക്ക് പുറംലോകത്തെക്കുറിച്ച് ഒന്നും അറിയില്ല. ആധുനിക മനുഷ്യരുമായി ഇടപ്പെട്ടാല്‍, ഇതുവരെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത ഇവിടുത്തെ പ്രദേശവാസികൾക്ക് പല രോഗങ്ങളും പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, ദ്വീപിലെത്തിയ സന്ദര്‍ശകരെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ബ്രസീലിലെ സ്‌നേക്ക് ഐലന്‍ഡ്

പതിനായിരക്കണക്കിന് മാരക വിഷമുള്ള പാമ്പുകളാല്‍ നിറഞ്ഞതാണ് ബ്രസീലിലെ ഈ ദ്വീപ്. ഇഴജന്തുക്കളെ പേടിയില്ലാത്തവര്‍ക്ക് പോലും ഇവിടെ ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയില്ല. രേഖകള്‍ പ്രകാരം, അതിമാരകമായ വിഷം പേറുന്ന 4000-തിലധികം ഗോള്‍ഡന്‍ ലാന്‍സ് ഹെഡ്‌സ് എന്നയിനം പാമ്പുകള്‍ ഇവിടെയുണ്ട്. കൂടാതെ ഇതുവെ തിരിച്ചരിയാത്ത വിഷ പാമ്പുകളും ഈ ദ്വീപിലുണ്ട്. അത്യധികം അപകടകരമായ സാഹചര്യമാണ് ദ്വീപിലുള്ളതിനാല്‍ ബ്രസീല്‍ ഗവണ്‍മെന്റ് ഇവിടം സന്ദര്‍ശിക്കുന്നത് നിയമവിരുദ്ധമാക്കിയിരിക്കുന്നു.

ഐസ്‌ലന്‍ഡിലെ സര്‍ട്ട്‌സി ദ്വീപ്

നാല് വര്‍ഷത്തോളം നീണ്ടുനിന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് രൂപംകൊണ്ട ദ്വീപാണ് സര്‍ട്ട്‌സി ദ്വീപ്. ഐസ്‌ലന്‍ഡിന്റെ തെക്കന്‍ തീരത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത് . ലോകത്തില്‍ രൂപം കൊണ്ട ഏറ്റവും പുതിയ ദ്വീപ് എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ സഞ്ചാരികളുടെ പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ് . കാരണം, ഈ സുന്ദരമായ ദ്വീപില്‍ നിലവിലെ പാരിസ്ഥിതിക ക്രമത്തെ മനുഷ്യന്റെ കടന്നുകയറ്റം തകിടം മറിച്ചേക്കാമെന്നതിനാൽ വളരെ അപൂര്‍വ്വമായി, ജിയോളജിസ്റ്റുകള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മാത്രം അവിടെ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നുണ്ട്.

ജപ്പാന്‍ ഐസ് ഗ്രാന്‍ഡ് ഷ്രൈന്‍

ആരാധന പൈതൃകങ്ങളുള്ള നാടാണ് ജപ്പാന്‍. ഇവിടെ ഏകദേശം 8000 ആരാധനാലയങ്ങളുണ്ട്. പക്ഷെ, ഇവിടുത്തെ ഈ ആരാധനാലയങ്ങളില്‍ വച്ച് ഏറ്റവും സവിശേഷകരമായ ഒരുയിടമാണ് ഐസ് ഗ്രാന്‍ഡ് ഷ്രൈന്‍. എട്ടാം നൂറ്റാണ്ടിലെ ഷിന്റോ പാരമ്പര്യം പേറുന്ന ആരാധാനാലയമാണിത്. ഈ പാരമ്പര്യം നിലനിര്‍ത്താന്‍ ഓരോ 20 വര്‍ഷത്തിനും ശേഷവും ഈ ക്ഷേത്രം പുനര്‍നിര്‍മ്മിക്കപ്പെടുന്നു. രാജകുടുംബാംഗമല്ലയെങ്കില്‍ ഈ മനോഹരമായ ക്ഷേത്രത്തിനുള്ളിലേക്കോ പരിസരത്തിലേക്കോ ആര്‍ക്കും പ്രവേശനമില്ല.

നോര്‍വേയിലെ ഡൂംസ്‌ഡേ വോള്‍ട്ട്

കൊടും തണുപ്പ് നിറഞ്ഞ ആര്‍ട്ടിക് സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിത്തുകള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ബാങ്കാണിത്. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നുമുള്ള വൈവിധ്യമാര്‍ന്ന സസ്യവൃക്ഷ വിത്തുകള്‍ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒരു സുരക്ഷിത നിലവറയായി ഇത് പ്രവര്‍ത്തിക്കുന്നു. റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് പോകുകയാണെങ്കില്‍, ആഗോള പ്രതിസന്ധിയോ മഹാദുരന്തമോ ഉണ്ടായാല്‍ വിത്തുകള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ നിലവറ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെക്ക് ആരെയും പ്രവേശിപ്പിക്കില്ല.

ചൈനയിലെ ക്വിന്‍ ഷി ഹുവാങ്ങിന്റെ ശവകുടീരം

ചൈനയിലെ ആദ്യചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങിന്റെ ശവകുടീരം ഒട്ടേറേ പ്രത്യേകതകള്‍ നിറഞ്ഞതാണ്. 2000 വര്‍ഷത്തിലേറെയായിട്ടുള്ള ഒരു പിരമിഡും അതിനുള്ളിലെ ശവകുടീരവും അത്യധികം നിഗൂഢതകളാല്‍ നിറഞ്ഞതാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളില്‍ ഒന്നാണിത്. ഈ സൈറ്റ് ഇപ്പോഴും ചരിത്രകാരന്മാര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും ഒരുപോലെ ആശയകുഴപ്പങ്ങല്‍ സൃഷ്ടിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശവകുടീരത്തിലെ ഉള്ളടക്കങ്ങള്‍ ഇപ്പോഴും പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. അപകടകരമായ നിഗൂഢതകള്‍ കാരണം ഇവിടെക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.

the 'forbidden' places on earth that no great traveler can visit; Come know more about it

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
Top Stories










Entertainment News