വടകര: (www.truevisionnews.com) വടകരയിൽ 60 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. മാവൂർ സ്വദേശിയായ ബിനീതാണ് എക്സൈസിന്റെ പിടിയിലായത്.
മാഹിയിൽ നിന്നും വിദേശമദ്യം കടത്തുകയായിരുന്ന ബിനീതിനെ ഇന്നലെ രാത്രി 10 മണിയോടെയാണ് പാർക്കോ ഹോസ്പിറ്റലിന് മുൻ വശത്തുനിന്ന് എക്സൈസ് പിടികൂടിയത്.
ജെ ഇ സി സ്പെഷ്യൽ സ്ക്വാർഡ് അംഗം രാകേഷ് ബാബുവിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോൽ, സിവിൽ എക്സൈസ് ഓഫീസർമാരായ,ലിനീഷ്, ശ്രീരഞ്ജ് ചേര്‍ന്നാണ് ബിനീതിനെ അറസ്റ്റ് ചെയ്തത്.
One arrested with 60 bottles of foreign liquor in Vadakara