സഹോദരിയെ കൊന്ന് പെട്ടിയിലാക്കി ആസിഡൊഴിച്ചു; 13കാരിയും കാമുകനും അറസ്റ്റിൽ

സഹോദരിയെ കൊന്ന് പെട്ടിയിലാക്കി ആസിഡൊഴിച്ചു; 13കാരിയും കാമുകനും അറസ്റ്റിൽ
May 25, 2023 05:33 PM | By Susmitha Surendran

പട്ന: ഒമ്പതുകാരിയെ കൊന്ന് പെട്ടിയിലാക്കി സൂക്ഷിക്കുകയും ദുർഗന്ധം വമിച്ചതോടെ ആസിഡൊഴിച്ച് കൈവിരലുകൾ മുറിച്ച് വയലിൽ ഉപേക്ഷിക്കുകയും ചെയ്തു. ബിഹാറിലെ വൈശാലി ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്.

ക്രൂരകൃത്യം ചെയ്തതാകട്ടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ 13കാരിയായ സഹോദരിയും 18കാരൻ കാമുകനും ചേർന്ന്. ഇവർക്ക് എല്ലാത്തിനും ഒത്താശ ചെയ്തത് പെൺകുട്ടികളുടെ അമ്മായിയും. സംഭവത്തിൽ മൂവരും അറസ്റ്റിലായി.ഹർപ്രസാദ് ഗ്രാമത്തിൽ മേയ് 15നായിരുന്നു സംഭവം.

തൊട്ടടുത്ത ഗ്രാമത്തിലേക്ക് വിഹാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയി ദിവസങ്ങൾക്കു ശേഷം തിരിച്ചെത്തിയ മാതാപിതാക്കൾ തങ്ങളുടെ ഒമ്പതുകാരിയായ മകളെ കാണാനില്ലെന്ന് ജൻദഹ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ മേയ് 19ന് വീടിന് സമീപത്തെ വയലിൽനിന്നും മൃതദേഹം കണ്ടെത്തുകയും ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണം ദമ്പതികളുടെ 13കാരിയായ മകളിലേക്കും കാമുകനിലേക്കും എത്തുകയായിരുന്നെന്ന് വൈശാലി എസ്.പി രവി രഞ്ജൻ കുമാർ പറഞ്ഞു.

വീട്ടിൽ വെച്ച് ഇരുവരെയും ഒരുമിച്ച് ഒമ്പതുകാരി കാണാനിടയായിരുന്നു. ഇതോടെ തങ്ങളുടെ പ്രണയബന്ധം അനുജത്തി മാതാപിതാക്കളെ അറിയിക്കുമോ എന്ന് ഭയമായി. തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.മൃതദേഹം മൂന്ന് ദിവസം പെട്ടിയിലാക്കി സൂക്ഷിച്ചു.

ദുർഗന്ധം വമിക്കാൻ ആരംഭിച്ചതോടെ മൃതദേഹം വയലിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി തിരിച്ചറിയാതിരിക്കാൻ മൃതദേഹത്തിൽ ആസിഡൊഴിച്ച് മുഖം വികൃതമാക്കുകയും കൈവിരലുകൾ മുറിച്ചെടുക്കുകയും ചെയ്തു. ഇവർക്ക് സഹായം ചെയ്ത 31കാരിയായ അമ്മായിയും പിന്നീട് അറസ്റ്റിലായി.

His sister was killed and put in a box and acid was poured on him; 13-year-old and her boyfriend were arrested

Next TV

Related Stories
#murder |  ഒരുമിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ കൊന്നു; മൃതദേഹം ബാഗിലാക്കി രക്ഷപ്പെടാനും ശ്രമം, അറസ്റ്റ്

May 17, 2024 04:11 PM

#murder | ഒരുമിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ കൊന്നു; മൃതദേഹം ബാഗിലാക്കി രക്ഷപ്പെടാനും ശ്രമം, അറസ്റ്റ്

കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് അന്വേഷണം...

Read More >>
#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

May 17, 2024 09:56 AM

#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ...

Read More >>
#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

May 16, 2024 03:58 PM

#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിയ്ക്ക് വേണ്ടി...

Read More >>
#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

May 15, 2024 02:41 PM

#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന...

Read More >>
#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

May 15, 2024 11:41 AM

#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ റായ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഹൻലാൽ ശർമയുടെ മൃതദേഹം കണ്ടെത്തുന്നത്....

Read More >>
Top Stories