ഭാര്യയെ സഹിക്കാൻ വയ്യ; ദേഹത്ത് പെട്രോൾ ഒഴിച്ച് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ അർദ്ധരാത്രി യുവാവ്, പിന്നീട് നാടകീയ രംഗങ്ങൾ

ഭാര്യയെ സഹിക്കാൻ വയ്യ; ദേഹത്ത് പെട്രോൾ ഒഴിച്ച് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ അർദ്ധരാത്രി യുവാവ്, പിന്നീട് നാടകീയ രംഗങ്ങൾ
May 17, 2023 11:49 AM | By Vyshnavy Rajan

കോഴിക്കോട് : ഒരു നിമിഷത്തെ ജാഗ്രതക്കുറവിൽ വന്ദന ദാസ് എന്ന യുവ ഡോക്ടറുടെ ജീവൻ പൊലിഞ്ഞതിൻ്റെ ഉത്തരവാദിത്വം പൊലീസിനും സർക്കാറിനും കേൾക്കേണ്ടി വന്നത് വലിയ വിമർശനം. ഇവിടെ കോഴിക്കോട് റൂറൽ ജില്ലയിലെ ഒരു പറ്റം പൊലീസുകാരുടെ ജാഗ്രത പൂർവ്വമുള്ള ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തം.


ഭാര്യയെ സഹിക്കാൻ വയ്യ , അവളുമൊത്ത് ജീവിച്ചു പോകാൻ കഴിയില്ല. ദേഹത്ത് മുഴുവൻ പെട്രോൾ ഒഴിച്ച് അർദ്ധരാത്രി പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് തീപ്പെട്ടി ഉരച്ചു. പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ.

പേരാമ്പ്രയിലെ എസ്ഐക്കും സിവിൽ പൊലീസ് ഓഫീസർമാർക്കും ഒരു ബിഗ് സല്യൂട്ട് നൽകണം. കാരണം ഇന്നലെ രാത്രി പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ പേരാമ്പ്രയിലെ പൊലീസ് സ്റ്റേഷനിൽ കണ്ടത് പൊലീസ് സേനയുടെ മിടുക്ക് തന്നെയാണ്. കഥ ഇങ്ങനെ.........



സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പങ്ക് വെച്ച കുറിപ്പിലൂടെ .....

പ്രിയ സഹപ്രവർത്തകരെ വളരെ വലിയ ഒരു ദുരന്തത്തിൽ നിന്നും, പോലീസിന്റെ അതി സാഹസികവും ബുദ്ധിപരവുമായ ഇടപെടലിലൂടെ 26 വയസ്റ്റു മാത്രം പ്രായമുള്ള, ഒരു യുവാവിന്റെ ജീവൻ സംരക്ഷിച്ചിരിക്കുകയാണ്..

ഇന്ന് 15 - 05-2023 തിയ്യതി സുമാർ 23.15 മണിക്ക് പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് 26 വയസ്സുകാരൻ കടന്നു വരികയാണ്.. സ്റ്റേഷൻ മുറ്റത്ത് വന്ന് നിന്ന അയാൾ പറഞ്ഞു: എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചു പോകാൻ കഴിയില്ല എന്ന് ..

ഇതു കേട്ട പാടെ ജിഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുഹൃത്ത് സുനിൽ പെട്രോളിന്റെ മണത്തിൽ നിന്നും അപകടം തിരിച്ചറിഞ്ഞു..

കൂടെ കണ്ട് നിന്ന ഞങ്ങൾക്കും പന്തികേട് തിരിച്ചറിയാനായി നൈറ്റ് ഓഫീസർ ലത്തീഫ് SI, പാറാവിലുള്ള രമ്യേഷ്, പ്രബീഷ് ഡ്രൈവർ ബൈജു , ഡോഗിലെ മറ്റൊരു പോലീസുകാരൻ , പിന്നെ ഈയുള്ളവനും... , അതീവ ജാഗ്രതയോടെ ചുറ്റിലും നില കൊണ്ടു ..

ജിഡി ചാർജ് അതി സംയമനത്തോടെ പരാതിക്കാരനുമായി സംവദിച്ചു കൊണ്ടിരുന്നു.. ! തലയിലൂടെ പെട്രോളൊഴിച്ചാണ് പരാതിക്കാരന്റെ നിൽപ്പെന്ന് ഞങ്ങൾക്കൊക്കെ പെട്രോളിന്റെ മണം കൊണ്ട് മനസ്സിലായി..

ഞങ്ങൾ അതീവ ജാഗ്രതയോടെ, പരാതിക്കാരനറിയാതെബക്കറ്റുകളിൽ വെള്ളം നിറച്ചു വെച്ചു.. , സ്റ്റേഷനിലെ കോട്ടൻ ഫ്ലോർ മാറ്റുകളും , തയ്യാറാക്കി വെച്ചു.. ഈ സമയത്തൊക്കെ അനുനയ നീക്കവുമായി ജിഡി ചാർജ് വിയർക്കുകയായിരുന്ന...

ഒരു വേള , പരാതിക്കാരനെ കീഴ്പ്പെടുത്താനുള്ള എന്റെയും ബൈജുവിന്റെയും നീക്കം തിരിച്ചറിഞ്ഞ പരാതിക്കാരൻ കൈയിലുള്ള തീപ്പെട്ടിക്കൊള്ളി ഉരയ്ക്കാൻ നോക്കി.. അപകടം തിരിച്ചറിഞ്ഞ് ഞങ്ങൾ പിൻമാറി ...!

ആ സമയത്തും ജിഡി ചാർജ് സുനിൽ അനുനയശ്രമത്തിൽ കഷ്ടപ്പെടുന്നുണ്ടായിരുന്നു.. ഒടുവിൽ പരാതിക്കാരൻ പോലീസു കാരുടെ കരുതലിന്റെയും സ്നേഹത്തിന്റെയും മുന്നിൽ കീഴടങ്ങി..

ഞങ്ങൾക്ക് ആശ്വാസത്തിന്റെ ശ്വാസം നേരെ വീണു.. പരാതിക്കാരൻ ധരിച്ച പെട്രോളിന്റെ തീവ്ര ഗന്ധമുളള ടീ ഷർട്ട് അഴിച്ചു മാറ്റി രക്ഷക്കായി കരുതി വെച്ച വെള്ളത്തിൽ സ്നേഹത്തോടെ കുളിപ്പിച്ചു...

സ്റ്റേഷൻ ജി ഡി യുടെ മുന്നിലെ കസേരിയിൽ കുശലം പറഞ്ഞിരിക്കുന്ന പരാതിക്കാരൻ രക്ഷപ്പെടുത്തിയത് , ശരിക്കും ഞങ്ങളെയും ഞങ്ങളെ ആശ്രയിക്കുന്ന കുടുംബത്തെയുമാണ്. 

പരാതിക്കാരന്റെ വീട്ടുകാരെ സംഭവം വിളിച്ചറിയിച്ചു. ബന്ധുക്കളും നാട്ടുകാരും വന്നു.. ,അര മണിക്കൂറിനകം ..! അവരുടെ കൂടെ പരാതിക്കാരനെ വീട്ടിലേക്ക് പറഞ്ഞു വിട്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി ..., നന്ദി അജ്മൽ ഒരായിരം നന്ദി.. റിയാസ്.

Can't stand his wife; A youth pours petrol on his body at Perampra police station in the middle of the night, dramatic scenes later

Next TV

Related Stories
ട്രെയിൻ ദുരന്തം; സദ്ദാം ഹുസൈന്റെ മരണം കോഴിക്കോടിന് ഞെട്ടലായി

Jun 3, 2023 10:36 AM

ട്രെയിൻ ദുരന്തം; സദ്ദാം ഹുസൈന്റെ മരണം കോഴിക്കോടിന് ഞെട്ടലായി

അവധിയെടുത്ത് നാട്ടിലേക്ക് പോയ സദ്ദാം ഹുസൈൻ അടുത്ത ആഴ്ച നടക്കുന്ന ഡേമാർട്ട് കടിയങ്ങാട് ഹൈപ്പർമാർക്കെറ്റിന്റെ ഉദ്ഘാടനത്തിനായി മടങ്ങവെയാണ്...

Read More >>
ക്ഷേത്ര മുറ്റത്തെ മമ്മത് തെയ്യം: നാടറിയണം കേരളത്തിൻ്റെ റിയൽ സ്റ്റോറികൾ

May 18, 2023 01:31 PM

ക്ഷേത്ര മുറ്റത്തെ മമ്മത് തെയ്യം: നാടറിയണം കേരളത്തിൻ്റെ റിയൽ സ്റ്റോറികൾ

മല ചാമുണ്ഡിക്കൊപ്പം, വെള്ള നിറത്തിലെ ജുബ്ബയും, ചുവന്ന തലയിൽ കെട്ടും താടിയുമായാണ് മമ്മത് തെയ്യത്തിൻ്റെ...

Read More >>
വിദ്യാർത്ഥികൾ ജാഗ്രത! കേരളാ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ 'ഫിഷിംഗ് അറ്റംറ്റ്' തട്ടിപ്പ്

Apr 21, 2023 03:05 PM

വിദ്യാർത്ഥികൾ ജാഗ്രത! കേരളാ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ 'ഫിഷിംഗ് അറ്റംറ്റ്' തട്ടിപ്പ്

വിദ്യാർത്ഥികളെ കബളിപ്പിച്ച് വെബ് സൈറ്റ് ലിങ്ക് വഴി ഡാറ്റാ ശേഖരണം തട്ടിപ്പ്. കേരളാ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിലാണ് ഈ "ഫിഷിംഗ് അറ്റംറ്റ്...

Read More >>
വിധി വരുന്നത് അഞ്ചു വർഷത്തിന് ശേഷം; നോക്കാം മധുകൊലക്കേസിലെ നാൾവഴികൾ

Apr 4, 2023 10:38 AM

വിധി വരുന്നത് അഞ്ചു വർഷത്തിന് ശേഷം; നോക്കാം മധുകൊലക്കേസിലെ നാൾവഴികൾ

അട്ടപ്പാടി മധുകൊലക്കേസിൽ വിധി ഇന്ന്. സംഭവം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. നോക്കാം മധുകൊലക്കേസിലെ...

Read More >>
മകന്‍ ഗള്‍ഫില്‍ നിന്ന് വരുന്നുണ്ട് എന്നത് മാത്രമേ ഓര്‍മ്മയുള്ളൂ; ഇദ്ദേഹത്തെ പരിചയമുള്ളവര്‍ അറിയിക്കുക

Mar 19, 2023 12:02 AM

മകന്‍ ഗള്‍ഫില്‍ നിന്ന് വരുന്നുണ്ട് എന്നത് മാത്രമേ ഓര്‍മ്മയുള്ളൂ; ഇദ്ദേഹത്തെ പരിചയമുള്ളവര്‍ അറിയിക്കുക

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പുരുഷന്‍മാരുടെ മൂന്നാം വാര്‍ഡിലെ കിടക്കയില്‍ ഓര്‍മ്മകള്‍ മറഞ്ഞുപോയ ഒരു ജീവനുണ്ട്. പ്രിയപ്പെട്ടവര്‍ ആരെങ്കിലും...

Read More >>
ചരിത്രത്തിലേക്ക് ചന്തു; വൈറൽ ചിത്രങ്ങൾക്ക് പിന്നിൽ മേപ്പയൂർകാരൻ

Feb 9, 2023 05:16 PM

ചരിത്രത്തിലേക്ക് ചന്തു; വൈറൽ ചിത്രങ്ങൾക്ക് പിന്നിൽ മേപ്പയൂർകാരൻ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രെഗ്നൻസി ഫോട്ടോസ് നമ്മളിലേക്കെത്തിച്ചത് മേപ്പയൂരിലെ ഫോട്ടോഗ്രാഫറായ ചന്തുവാണ്....

Read More >>
Top Stories