ഇന്ത്യയിലെ മികച്ച 30 ഹൈ സ്ട്രീറ്റ് ലൊക്കേഷനുകളില്‍ ഇടം പിടിച്ച് ബെംഗളൂരുവിലെ എംജി റോഡ്. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ 'നൈറ്റ് ഫ്രാങ്ക് ഇന്ത്യ' (Knight Frank India) കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഫ്‌ലാഗ്ഷിപ്പ് റീട്ടെയില്‍ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ഏറ്റവും മികച്ച 30, ഹൈ സ്ട്രീറ്റ് ലൊക്കേഷനുകളില്‍ ബെംഗളൂരുവിലെ മഹാത്മാഗാന്ധി റോഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഒരു പട്ടണത്തിലെ പ്രധാന തെരുവ്, പ്രത്യേകിച്ച് ബ്രാന്‍ഡ് ഷോപ്പുകള്‍, ബാങ്കുകള്‍, മറ്റ് ബിസിനസ് കേന്ദ്രങ്ങള്‍, സാംസ്‌കാരിക ഇടങ്ങള്‍ എന്നിവയ്ക്കുള്ള പരമ്പരാഗത തെരുവകളെ ആണ് ഹൈ സ്ട്രീറ്റ് ലൊക്കേഷന്‍ എന്നതുക്കൊണ്ട് ഉദ്ദേശിക്കുന്നത്.

'ആഗോള തലത്തില്‍, നഗരങ്ങള്‍ അറിയപ്പെടുന്നത് അവിടുത്തെ ഹൈ സ്ട്രീറ്റ് ഇടങ്ങളിലൂടെയാണ്. പലപ്പോഴും ഒരു നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഈ തെരുവുകളിലെ ബ്രാന്‍ഡുകള്‍. കൂടാതെ ആഗോള പ്ലാറ്റ്ഫോമില്‍ ഒരു നഗരത്തിന്റെ മൂല്യത്തിന്റെ ബാരോമീറ്റര്‍ കൂടിയാണിത്.
നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശിശിര്‍ ബൈജല്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ 10 ഹൈ സ്ട്രീറ്റുകളില്‍ നാലെണ്ണവും ബെംഗളൂരു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് (എംജി റോഡ് കൂടാതെ ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, കൊമേഴ്സ്യല്‍ സ്ട്രീറ്റ്). പാര്‍ക്കിംഗ്, പൊതുഗതാഗതം, ശരാശരി വ്യാപാരസാന്ദ്രത, സ്റ്റോര്‍ ദൃശ്യപരത, ചെലവിന്റെ ഘടകങ്ങള്‍ എന്നിങ്ങനെ അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നല്‍കിയിരിക്കുന്നത്.
രാജ്യത്തെ തിരഞ്ഞെടുത്ത എട്ട് മികച്ച വിപണികളിലെ 4,875 റീട്ടെയില്‍ സ്റ്റോറുകളുണ്ട് (മൊത്തത്തില്‍ 13.2 ദശലക്ഷം ചതുരശ്ര അടി വിസ്തൃതി). ഈ മാര്‍ക്കറ്റുകളിലെ ഹൈ സ്ട്രീറ്റുകളില്‍ 44% ആധുനിക റീട്ടെയില്‍ സ്റ്റോറുകളുടെ അധിനിവേശമുണ്ടെങ്കിലും, ഭൂരിഭാഗവും ഒരു ചെറിയതോ, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതോ, സ്വതന്ത്ര ബിസിനസ്സോ ആയിട്ടുള്ള സ്റ്റോറുകളുടെ ആധിപത്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ നഗരങ്ങള്‍ ആധുനികവല്‍ക്കരിക്കപ്പെടുമ്പോള്‍ - പ്രവേശനം, പാര്‍ക്കിംഗ്, സ്റ്റോര്‍ ദൃശ്യപരത തുടങ്ങിയ സൗകര്യങ്ങളും മെച്ചപ്പെട്ടതിനാല്‍ രാജ്യത്തെ പല ഹൈ സ്ട്രീറ്റുകളും പുനരുജ്ജീവിപ്പിക്കുന്നതായി കാണുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ മികച്ച 10 ഹൈ സ്ട്രീറ്റുകള്‍ ഇതാണ്: 1. ബെംഗളൂരു, എംജി റോഡ് 2. ഹൈദരാബാദ്, സോമാജിഗുഡ 3. മുംബൈ, ലിങ്കിംഗ് റോഡ് 4. ഡല്‍ഹി, സൗത്ത് എക്സ്റ്റന്‍ ഭാഗം ക & കക 5. കൊല്‍ക്കത്ത, പാര്‍ക്ക് സ്ട്രീറ്റ്, കാമാക് സ്ട്രീറ്റ് 6. ചെന്നൈ, അണ്ണാനഗര്‍ 7. ബെംഗളൂരു, കൊമേഴ്സ്യല്‍ സ്ട്രീറ്റ് 8. നോയിഡ, സെക്ടര്‍ 18 മാര്‍ക്കറ്റ് 9. ബെംഗളൂരു, ബ്രിഗേഡ് റോഡ് 10. ബെംഗളൂരു, ചര്‍ച്ച് സ്ട്രീറ്റ്
MG Road in Bengaluru has bagged the top spot among the best high street locations in India
