ഗൂഗിളിന് പോലും ആക്സസ് ചെയ്യാനാകാതെ സെർച്ച് ഹിസ്റ്ററി ഡീലിറ്റ് ആക്കണോ...? എങ്ങനെയെന്ന് നോക്കാം

ഗൂഗിളിന് പോലും ആക്സസ് ചെയ്യാനാകാതെ സെർച്ച് ഹിസ്റ്ററി  ഡീലിറ്റ്  ആക്കണോ...? എങ്ങനെയെന്ന് നോക്കാം
May 9, 2023 04:16 PM | By Vyshnavy Rajan

രുമറിയാതിരിക്കാൻ നാം ഡീലിറ്റ് ചെയ്ത് കളയുന്ന സെർച്ച് ഹിസ്റ്ററി ഗൂഗിളിന് എളുപ്പത്തിൽ ആക്സസ് ചെയ്യാനാകുമെന്ന് അറിയാമല്ലോ ?. ഗൂഗിളിന് പോലും ആക്സസ് ചെയ്യാനാകാതെ സെർച്ച് ഹിസ്റ്ററി എങ്ങനെ ഡീലിറ്റ് ചെയ്യാനാകുമെന്ന് നോക്കാം.

ആദ്യം ക്രോം എടുത്ത് ഗൂഗിളിൽ മൈ ആക്ടിവിറ്റി എന്നു ടൈപ്പു ചെയ്യുക. ക്രോം നമ്മുടെ ജിമെയിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം വേണമിത്. വെബ് ആന്റ് ആപ്പ് ആക്ടിവിറ്റി, ലോക്കേഷൻ ഹിസ്റ്ററി, യുട്യൂബ് ഹിസ്റ്ററി എന്നിങ്ങനെയുള്ള വിവരങ്ങൾ തെളിയും.

അതെ പേജിലെ ഫിൽറ്റർ ബൈ ഡേറ്റ് ആൻഡ് പ്രൊഡക്ട് എന്ന ഓപ്ഷനോട് ചേർന്നു കിടക്കുന്ന ഡിലീറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ലാസ്റ്റ് മിനിറ്റിലെയും മണിക്കൂറിലെയുമൊക്കെ സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യാനുള്ള ഓപ്ഷൻ അപ്പോൾ കാണിക്കും.

ഇതിനു പുറമേ ഒരു നിശ്ചിത ദിവസം മുതൽ നിശ്ചിത ദിവസം വരെയുള്ള സെര്ച്ച് ഹിസ്റ്ററിയും ഡീലിറ്റ് ചെയ്യാനാവും. വിവരങ്ങൾ ഡീലിറ്റ് ചെയ്യുന്നതിന് മുൻപ് അതിന്റെ വിശദമായ പട്ടികയും കാണാനാവും. ‌ സെർച്ച് ഹിസ്റ്ററി ഡീലിറ്റ് ചെയ്യാനായി Ctrl+H എന്ന ഷോർട്ട് കീയാണ് സാധാരണയായി ഉപയോഗിക്കുക.

അപ്പോൾ തെളിഞ്ഞുവരുന്ന ക്രോമിലെ വലതുവശത്തുള്ള പ്രൊഫൈൽ ചിത്രത്തിനപ്പുറത്തെ ഡോട്ടുകളിൽ ക്ലിക്കു ചെയ്യുക. തുടർന്ന് ഹിസ്റ്ററിയിലേത്തി വിവരങ്ങൾ ക്ലിയർ ചെയ്യുകയാണ് സാധാരണയായി ചെയ്യുക. ഇങ്ങനെ ചെയ്താലും ഗൂഗിളിന് നമ്മുടെ സെർച്ച് ഹിസ്റ്ററി ഉപയോഗിക്കാനാകും.

നമുക്ക് സെർച്ച് ഹിസ്റ്ററി കാണാനാകാത്ത വിധത്തിൽ മാറ്റുകയാണ് ചെയ്യുന്നത്. എന്തൊക്കെ ചെയ്താലും നമ്മുടെ വിശദാംശങ്ങൾ പൂർണമായും ഗൂഗിൾ കളയില്ല എന്നതാണ് വസ്തുത. ഉപയോക്താവ് എത്ര സമയം ചിലവഴിക്കുന്നുവെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഗൂഗിൾ സൂക്ഷിക്കുകയാണ് പതിവ്.

Delete search history so that even Google can't access it...? Let's see how

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories