മരണശേഷവും മസ്തിഷ്കം ജീവിക്കുമോ....? പുതിയ പഠനവുമായി ഗവേഷകർ

മരണശേഷവും മസ്തിഷ്കം ജീവിക്കുമോ....? പുതിയ പഠനവുമായി ഗവേഷകർ
May 7, 2023 10:30 AM | By Vyshnavy Rajan

ലച്ചോറിന്റെയും (മസ്തിഷ്കം) മനസിന്റെയും രഹസ്യം അറിയാനുള്ള ആകാംക്ഷ ഭൂരിപക്ഷം പേരിലുമുണ്ടാകും. ലോകമെമ്പാടുമുള്ള ന്യൂറോ സയന്റിസ്റ്റുകൾ തലച്ചോറിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്.

ഇപ്പോഴിതാ മരണത്തിന്റെ വക്കിലെത്തിയ രണ്ടുപേരുടെ തലച്ചോറിൽ നിഗൂഢമായ ഒരു കുതിച്ചുചാട്ടം നടന്നുവെന്ന ഗവേഷകരുടെ കണ്ടെത്തലാണ് ചർച്ചയാകുന്നത്.

കൂടാതെ മരണശേഷവും മസ്തിഷ്കം ജീവിക്കുമോ എന്നത് സംബന്ധിച്ചും പഠനങ്ങൾ നടത്തുന്നുണ്ട്. മസ്തിഷ്കത്തിന്റെ ശാസ്ത്രവും അത് പൂർണ്ണമായും പ്രവർത്തനരഹിതമാകും മുമ്പുള്ള അവസാന നിമിഷങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാക്കാൻ ഗവേഷകർ വളരെക്കാലമായി ശ്രമിക്കുന്നു.

മൃഗങ്ങളിൽ മുമ്പ് നടത്തിയ പഠനങ്ങളിൽ ഗാമാ തരംഗങ്ങൾ ഹൃദയസ്തംഭനത്തിനും ശ്വാസതടസ്സത്തിനും കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. സമാനമായ ഒരു പ്രവർത്തനം ഇപ്പോൾ മനുഷ്യ മസ്തിഷ്കത്തിലും കണ്ടെത്തിയിട്ടുണ്ട്.

ഗാമാ തരംഗങ്ങൾ തലച്ചോറിലെ മെമ്മറി പ്രോസസ്സിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനം പറയുന്നത്.മരിക്കുന്ന ഒരു വ്യക്തിയുടെ അവസാന നിമിഷങ്ങളിൽ തലച്ചോറിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ, യുഎസ് ആസ്ഥാനമായുള്ള മിഷിഗൺ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് രോഗികളിൽ പഠനം നടത്തിയത്.

രോഗികളിലെ വെന്റിലേറ്ററി സപ്പോർട്ട് പിൻവലിക്കുന്നതിന് മുമ്പും ശേഷവും മരിക്കുന്ന നാല് രോഗികളിൽ ഇലക്ട്രോഎൻസെഫലോഗ്രാം (ഇഇജി), ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി) സിഗ്നലുകൾ ഗവേഷകർ വിശകലനം ചെയ്തു.

നാലും രോഗികളും കോമ അവസ്ഥയിലായവരാണ്. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച് ഗവേഷകർ ഹൈപ്പോക്സിയ (മസ്തിഷ്കത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത്) രണ്ട് രോഗികളിലെ ഗാമാ പ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നതായി കണ്ടെത്തി.

2014 മുതൽ ന്യൂറോ-ഇന്റൻസീവ് കെയർ യൂണിറ്റിൽ മരിച്ച രോഗികളുടെ കേസുകൾ ശാസ്ത്രജ്ഞർ പരിശോധിച്ചു. എല്ലാ കേസുകളിലും പൊതുവായി തലച്ചോറിന്റെ ഒരു ഭാഗത്ത് ഗാമാ തരംഗങ്ങൾ കുത്തനെ കുതിച്ചുയർന്നതായി അവർ കണ്ടെത്തിയെന്ന് പറയപ്പെടുന്നു.

ഹോട്ട് സോൺ എന്നറിയപ്പെടുന്ന മസ്തിഷ്കത്തിന്റെ ഒരു ഭാഗത്താണ് ഗാമാ തരംഗം ആദ്യം സ്ഥിതി ചെയ്യുന്നത്. ഇതിനെ മുൻപ് സ്വപ്നം കാണുന്നവരുമായും, കാഴ്ച ഭ്രമം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുവരുമായും ബന്ധപ്പെടുത്തിയിരുന്നു.

മരിച്ചെന്ന് പറയപ്പെടുന്ന മസ്തിഷ്കം വർഷങ്ങൾക്ക് ശേഷം സജീവമായിരിക്കാനുള്ള സാധ്യതയും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൃദയസ്തംഭന സമയത്ത് തലച്ചോറിന്റെ പങ്ക് പുനർമൂല്യനിർണയം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും അവർ നിർദ്ദേശിക്കുന്നതായി ഗവേഷകർ പറയുന്നുണ്ട്.

Does the brain live after death? Researchers with new study

Next TV

Related Stories
പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

Apr 28, 2025 09:41 PM

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നു

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നവരുടെ എണ്ണം കുറയുന്നതായി മോട്ടോര്‍ വാഹന...

Read More >>
Top Stories